ന്യൂഡൽഹി :ജോലിയ്ക്ക് പകരം ഭൂമി തട്ടിപ്പ് കേസിൽ വ്യവസായി അമിത് കത്യാലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് അറസ്റ്റ് ചെയ്തു. ബീഹാർ മുൻ മുഖ്യമന്ത്രിയും ആർജെഡി തലവനുമായ ലാലുപ്രസാദ് യാദവിന്റെ കുടുംബസുഹൃത്താണ് കത്യാൽ. ഭൂമി തട്ടിപ്പ് കേസിൽ കള്ളപ്പണം വെളിപ്പിച്ചിട്ടുണ്ടെന്ന് ഇ ഡി കണ്ടെത്തിയതിനെത്തുടർന്നായിരുന്നു അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് എകെ ഇൻഫോസിസ്റ്റം എന്ന കമ്പനി കള്ളപ്പണം വെളുപ്പിക്കൽ വിരുദ്ധ ഏജൻസിയുടെയും സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷന്റെയും (സിബിഐ) അന്വേഷണത്തിനു കീഴിലാണ് .നേരത്തെ കത്യാലിന് ഇ ഡി ഒന്നിലധികം സമൻസ് അയച്ചിരുന്നുവെന്നും രണ്ട് മാസത്തോളമായി ഇയാൾ ഹാജരായിരുന്നില്ലെന്ന് ഇഡി ഉദ്യോഗസ്ഥർ അറിയിച്ചു.
കഴിഞ്ഞ മാർച്ചിൽ കത്യാലിന്റെ കമ്പനിയിലും ലാലുപ്രസാദിന്റെ അടുത്ത ബന്ധുക്കളുടെ വസതിയിലും ഇ ഡി റെയ്ഡ് നടത്തിയിരുന്നു. ലാലുപ്രസാദ് യാദവ് കേന്ദ്ര റെയിൽവേ മന്ത്രിയായിരുന്ന (2004 മുതൽ 2009) സമയത്ത് ഇന്ത്യൻ റെയിൽവേയിൽ നിയമനം നടത്തിയതിന് പകരമായി ഭൂമി കൈപ്പറ്റിയെന്നതാണ് കേസ്.
Discussion about this post