കൊച്ചി: പൂമ്പാറ്റ സിനിയെന്ന് അറിയപ്പെടുന്ന സിനിയ്ക്ക് കരുതൽ തടങ്കലിൽ ഇളവ് നൽകി കോടതി. ഗർഭിണിയായ മകളെ പരിചരിക്കാൻ ആരുമില്ലെന്ന മാനുഷിക പരിഗണയിലാണ് കരുതൽ തടങ്കൽ കാലയളവ് പൂർത്തിയാവുന്നതിന് മുൻപ് വിട്ടയ്ക്കാൻ ഹൈക്കോടതി ഉത്തരവിട്ടത്. ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരുടേതാണ് തീരുമാനം.
സാധാരണ ഗതിയിൽ കരുതൽ തടങ്കൽ കേസുകളിൽ സാധാരണ കോടതി ഇടപെടാറില്ലെങ്കിലും അസാധാരണ സാഹചര്യത്തിലാണ് ഇത്തരമൊരു ഇടപെടൽ. ഏതെങ്കിലും പ്രത്യേക നിയമത്തെ അനുസരിച്ചല്ലെന്നും ഭരണഘടനയിലെ ജീവിക്കാനും സ്വാതന്ത്ര്യത്തിനുമുള്ള മൗലിക അവകാശത്തെയും അടിസ്ഥാനമാക്കിയാണ് ഇളവ് അനുവദിക്കുന്നതെന്ന് കോടതി വ്യക്തമാക്കി.
ഡിസംബർ 15ന് കരുതൽ തടങ്കൽ അവസാനിക്കുമായിരുന്ന പൂമ്പാറ്റ സിനിക്ക് നവംബർ 14 ന് പുറത്ത് വരാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്. ഈ കഴിഞ്ഞ ജൂൺ മാസത്തിലാണ് പൂമ്പാറ്റ സിനിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തത്.
Discussion about this post