കോഴിക്കോട് : മീഡിയവൺ റിപ്പോർട്ടറെ അപമാനിച്ചെന്ന കേസിൽ സുരേഷ് ഗോപി ഈ മാസം 15ന് പോലീസിന് മുൻപിൽ ഹാജരാകും. പതിനെട്ടാം തീയതിക്ക് മുൻപായി ഹാജരാകണം എന്ന് കാണിച്ച് സുരേഷ് ഗോപിക്ക് നേരത്തെ നോട്ടീസ് അയച്ചിരുന്നു. ഈ നോട്ടീസ് ലഭിച്ചതോടെയാണ് 15ന് ഹാജരാകുമെന്ന് സുരേഷ് ഗോപി അറിയിച്ചത്.
കോഴിക്കോട് നടക്കാവ് പോലീസ് സ്റ്റേഷനിൽ ആണ് സുരേഷ് ഗോപി ഹാജരാകുക. കോഴിക്കോട് മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടയിൽ സുരേഷ് ഗോപി മീഡിയവൺ റിപ്പോർട്ടറുടെ തോളിൽ കൈവച്ചതാണ് കേസിന് ആസ്പദമായ സംഭവം. പിന്നീട് ഈ റിപ്പോർട്ടർ സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചെന്ന് കാണിച്ച് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകുകയായിരുന്നു.
കഴിഞ്ഞ മാസം 27 നാണ് വിവാദമായ ഈ സംഭവം നടക്കുന്നത്. മീഡിയ വൺ റിപ്പോർട്ടറുടെ പരാതി ലഭിച്ച കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർ സംഭവം നടന്നത് നടക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിൽ ആയതിനാൽ പരാതി നടക്കാവ് സ്റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.
Discussion about this post