Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Sports
Cricket

ചീട്ടുകൊട്ടാരം പോലെ തകർന്നടിഞ്ഞ് ബാറ്റിംഗ് നിര, തല്ല് വാങ്ങി പതം വന്ന് ബൗളർമാർ; ലോകകപ്പിൽ നിന്നും തല കുമ്പിട്ട് പാകിസ്താൻ മടങ്ങുമ്പോൾ ബാബറിന്റെ ക്യാപ്ടൻ സ്ഥാനവും ത്രിശങ്കുവിൽ

ഇന്ത്യക്കെതിരായ മത്സരത്തിൽ ഉൾപ്പെടെ സ്കൂൾ നിലവാരത്തിലുള്ള ഫീൽഡിംഗ് ആയിരുന്നു പാകിസ്താൻ കാഴ്ചവെച്ചത്

by Brave India Desk
Nov 12, 2023, 09:57 am IST
in Cricket, International, Sports
Share on Facebook
Tweet
WhatsApp
Telegram

ഇസ്ലാമാബാദ്: ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും സമീപനത്തിലും ദയനീയ പ്രകടനം കാഴ്ചവെച്ച പാകിസ്താൻ ലോകകപ്പ് ക്രിക്കറ്റിൽ നിന്നും സെമി ഫൈനൽ കാണാതെ പുറത്തായി. 2011 മുതൽ സെമി ഫൈനലിൽ എത്താത്ത പാകിസ്താന് ഇക്കുറിയും ലോകവേദിയിൽ നിന്നും നാണം കെട്ട മടക്കം.

മികച്ച ബാറ്റ്സ്മാൻ എന്ന ഖ്യാതിയുണ്ടെങ്കിലും ക്യാപ്ടൻ എന്ന നിലയിലെ ബാബർ അസമിന്റെ പോരായ്മകൾ തുറന്ന് കാട്ടുന്നതായിരുന്നു കഴിഞ്ഞ ഏഷ്യാ കപ്പും പിന്നാലെ വന്ന ലോകകപ്പും. 2019ൽ പാകിസ്താന്റെ ട്വന്റി 20 ക്യാപ്ടൻ സ്ഥാനത്ത് വന്ന ബാബർ, 2020 ഓടെ മൂന്ന് ഫോർമാറ്റുകളുടെയും നായക പദവി ഏറ്റെടുത്തു. 2021 ട്വന്റി 20 ലോകകപ്പിൽ ടീമിനെ സെമിയിലും 2022 ട്വന്റി 20 ലോകകപ്പിൽ ഫൈനലിലും എത്തിക്കാൻ ബാബറിന് സാധിച്ചു.

Stories you may like

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ഈ ലോകകപ്പിൽ ആകെ നാല് മത്സരങ്ങളിലാണ് പാകിസ്താന് വിജയിക്കാൻ സാധിച്ചത്. അഫ്ഗാനിസ്ഥാനോട് തോറ്റത് പാകിസ്താന് കനത്ത ആഘാതമായി. നവംബർ 12 ഞായറാഴ്ച പ്രാഥമിക റൗണ്ടിലെ ഒന്നാം സ്ഥാനക്കാരായ ഇന്ത്യ ലോകകപ്പിലെ അവസാന ലീഗ് മത്സരത്തിൽ നെതർലൻഡ്സിനെ നേരിടുമ്പോൾ അഞ്ചാം സ്ഥാനക്കാരായ പാകിസ്താൻ നാട്ടിലേക്ക് വിമാനം കയറും.

ബാബർ അസം, മുഹമ്മദ് റിസ്വാൻ, ഫഖർ സമാൻ, ഇമാം ഉൾ ഹഖ്, അബ്ദുള്ള ഷഫീഖ്, ഇഫ്തിഖാർ തുടങ്ങിയ മികച്ച ബാറ്റ്സ്മാന്മാർ ടീമിൽ ഉണ്ടായിട്ടും പാകിസ്താന് ഈ ലോകകപ്പിൽ കാര്യമായ നേട്ടമൊന്നും സമ്മാനിക്കാൻ ഇവർക്ക് സാധിച്ചില്ല. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ മാത്രമാണ് പാക് ബാറ്റിംഗ് നിര പെരുമയ്ക്കൊത്ത പ്രകടനത്തിന്റെ നിഴലിലെങ്കിലും എത്തിയത്.

ബൗളിംഗിൽ തീയുണ്ടകൾ എന്ന വിശേഷണമുള്ള ഷഹീൻ ഷാ അഫ്രീഡി, ഹാരീസ് റൗഫ്, മുഹമ്മദ് വാസിം എന്നിവർക്കും സ്പിന്നർ ശദബ് ഖാനും നവാസിനും ലഭിച്ച അവസരങ്ങളൊന്നും കാര്യമായി മുതലാക്കാനായില്ല. ന്യൂസിലൻഡിനെതിരായ മത്സരത്തിൽ ഉൾപ്പെടെ ഷഹീൻ നല്ല രീതിയിൽ തല്ല് വാങ്ങി. സിംബാബ്വെ മർദ്ദകർ, നേപ്പാൾ വിനാശകർ, അയർലൻഡിന്റെ അന്തകർ തുടങ്ങിയ ട്രോളുകൾ ശരിവെക്കുന്ന തരത്തിൽ പാക് താരങ്ങൾ വമ്പൻ ടീമുകൾക്ക് മുന്നിൽ മുട്ടുകുത്തി.

ഇന്ത്യക്കെതിരായ മത്സരത്തിൽ ഉൾപ്പെടെ സ്കൂൾ നിലവാരത്തിലുള്ള ഫീൽഡിംഗ് ആയിരുന്നു പാകിസ്താൻ കാഴ്ചവെച്ചത്. അനായസമായ ക്യാച്ചുകൾ കൈവിട്ടതിന് പുറമേ ബൗണ്ടറികൾ യഥേഷ്ടം ദാനം ചെയ്തു. ബൗണ്ടറി ലൈനിൽ വഴുതി വീഴുന്ന പാക് ഫീൽഡർമാരെ കടന്ന് പന്തുകൾ പായുന്ന കാഴ്ച കമന്റേറ്റർമാരെ പോലും ക്ഷുഭിതരാക്കി.

ദയനീയ പരാജയവുമായി തല കുമ്പിട്ട് നാട്ടിലേക്ക് മടങ്ങുന്ന ബാബറിനും കൂട്ടർക്കും അത്ര നല്ല സ്വീകരണമായിരിക്കില്ല ആരാധകർ ഒരുക്കുക. മുൻ താരങ്ങളായ വസീം അക്രം, വഖാർ യൂനുസ്, ഡാനിഷ് കനേരിയ, ഷോയബ് അക്തർ തുടങ്ങിയവർ അതിരൂക്ഷ ഭാഷയിലാണ് പാകിസ്താൻ ടീമിനെ വിമർശിക്കുന്നത്.

ക്യാപ്ടൻസി ഒഴിയില്ല എന്ന ബാബർ അസമിന്റെ പ്രഖ്യാപനവും പുതിയ വിവാദങ്ങൾക്ക് തിരി കൊളുത്തും. ആരാധകരുടെ ക്ഷോഭത്തിൽ നിന്നും തത്കാലത്തേക്ക് ശ്രദ്ധ തിരിക്കാൻ ബാബർ അസമിനെ മാറ്റി ഷഹീൻ അഫ്രീഡിയെ ക്യാപ്ടനാക്കാൻ പാക് ബോർഡ് തയ്യാറായേക്കും എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തൽ. ഈ കലണ്ടർ വർഷത്തിൽ നിലവിൽ പാകിസ്താന് ഏകദിന പരമ്പരകളൊന്നും കളിക്കാനില്ല എന്നത് ബോർഡിന് നേരിയ ആശ്വാസം നൽകുന്നുണ്ട്.

Tags: pakistanICC CWC 2023
Share1
Tweet
Send
Share

Latest stories from this section

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

സഞ്ജു അഭിഷേകും മികച്ച ഫോമിലാണ്, വൈഭവ് സൂര്യവംശി കാത്തിരിക്കേണ്ടി വരും: ശ്രേയസ് അയ്യർ

Latest News

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബഹിരാകാശത്തും പോരാട്ടം! യുക്രെയ്നെ സഹായിക്കുന്ന യുഎസ് ഉപഗ്രഹത്തെ തൊട്ടടുത്തുചെന്ന് ‘വിരട്ടി’ റഷ്യൻ സാറ്റലൈറ്റ്

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

ബ്രിട്ടീഷ് എൻഎച്ച്എസിനേക്കാൾ എത്രയോ ഭേദം ഇന്ത്യയുടെ ആരോഗ്യ രംഗം! ലക്നൗവിൽ ചികിത്സ തേടിയെത്തിയ ബ്രിട്ടീഷ് ദമ്പതികളുടെ വാക്കുകൾ വൈറൽ

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

അഭിഷേക് ശർമ്മയുടെ പ്രകടനം നിലവാരത്തിനൊപ്പമെത്തിയില്ല; വിലയിരുത്തലുമായി ആകാശ് ചോപ്ര

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

കണ്ണൂർ എന്ന് കേൾക്കുമ്പോൾ എന്താണ് ഇത്ര വിഷമം? കിഫ്ബി ഭൂമി ഏറ്റെടുക്കൽ വിവാദത്തിൽ  പിണറായി വിജയൻ

മറ്റുള്ളവരിൽ നിന്നുള്ള മത്സരമാണ് സഞ്ജുവിന്റെ വില്ലൻ; സമ്മർദ്ദം അതിജീവിക്കാതെ അവൻ രക്ഷപ്പെടില്ല: ഹനുമ വിഹാരി

ലോകകപ്പ് ആത്മവിശ്വാസം തന്നു, ഇനി ഭയമില്ലാത്ത ക്രിക്കറ്റ് കളിക്കും; മനസ്സുതുറന്ന് സഞ്ജു സാംസൺ

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

എക്സാലോജിക് കേസിൽ സർക്കാരിന്റെ നിലപാടിൽ അമർഷം; കെപിസിസി മീഡിയ ഗ്രൂപ്പിൽ യുവനേതാക്കളുടെ വാക്പോര്

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies