തൃശ്ശൂരിനെ ഇരുട്ടിൽ നിന്നും വെളിച്ചത്തിലേക്ക് നയിക്കാൻ സുരേഷ് ഗോപി എത്തി. ഈ വർഷത്തെ ദീപാവലി തൃശ്ശൂർകാർക്ക് ഒപ്പമാണ് സുരേഷ് ഗോപി ആഘോഷിച്ചത്. വൈകിട്ട് വാടാനപ്പിള്ളിയിൽ നടന്ന ദീപോത്സവത്തിൽ സുരേഷ് ഗോപിയെ കാണാനെത്തിയത് വൻജനക്കൂട്ടം. തൃശ്ശൂർ വാടാനപ്പിള്ളി ചിലങ്ക ബീച്ചിലെ എസ്.സി.വി ക്ലബ്ബ് (സ്‌കൂൾ കമ്പനി വിക്ടറി ക്ലബ്ബ്) സംഘടിപ്പിച്ച ദീപാവലി ആഘോഷമായ ദീപോത്സവം 2023 ലാണ് സുരേഷ് ഗോപി പങ്കെടുത്തത്. പുഷ്പ വർണവൃഷ്ടിയോടെയാണ് സുരേഷ് ഗോപിയെ നാട്ടുകാർ വരവേറ്റത്.
താലത്തിൽ ചെരാത് കത്തിച്ച് ആരതി ഉഴിഞ്ഞ് ഇവർക്കൊപ്പം സുരേഷ് ഗോപിയും ദീപാവലിയെ വരവേറ്റു. വലിയ ദീപക്കാഴ്ചയും കരിമരുന്ന് പ്രയോഗവുമൊക്കെ ദീപോത്സവത്തിന്റെ ഭാഗമായി ഇവിടെ ഒരുക്കിയിരുന്നു. എല്ലാ വർഷവും സ്‌കൂൾ കമ്പനി വിക്ടറി ക്ലബ്ബ് ദീപാവലി ആഘോഷമായി ദീപോത്സവം സംഘടിപ്പിക്കാറുണ്ട്. വലിയ ജനപങ്കാളിത്തമാണ് പരിപാടിയിലുണ്ടായത്.
ഞായറാഴ്ച തൃശൂരിലെ വിവിധയിടങ്ങളിൽ സംഘടിപ്പിച്ച എസ്ജി കോഫി ടൈം പരിപാടികളിലും സുരേഷ്ഗോപി പങ്കെടുത്തു. നടുവിലാൽ പരിസരത്ത് തൃശൂർ നഗരത്തിലെ ഓട്ടോറിക്ഷാ സഹോദരങ്ങൾക്കൊപ്പം ആയിരുന്നു എസ്ജി കോഫി ടൈംസ് നടന്നത്. നാടിന്റെ വികസനകാര്യങ്ങൾ ജനങ്ങളുമായി സംവദിക്കാനാണ് സുരേഷ് ഗോപി എസ്ജി കോഫി ടൈംസ് സംവാദപരിപാടി സംഘടിപ്പിക്കുന്നത്. അടുത്ത ദിവസങ്ങളിൽ കൊറ്റായി, ചിറക്കാക്കോട്, നാട്ടിക, ഒല്ലൂർ തുടങ്ങിയ സ്ഥലങ്ങളിലും സമാനമായ പരിപാടി നടക്കും.
Discussion about this post