ഹൈദരാബാദ്: ഹൈദരാബാദലെ കെട്ടിട സമുച്ചയത്തിൽ ഉണ്ടായ വൻ തീപിടുത്തത്തിൽ ആറ് മരണം. ഹൈദരാബാദിലെ നമ്പള്ളിയിലെ അഞ്ച് നില കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. തീപിടുത്തത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. അപ്പാർട്ട്മെന്റിൽ പ്രവർത്തിച്ചിരുന്ന കെമിക്കൽ ഗോഡൗണിലാണ് തീപിടിത്തമുണ്ടായത്.
ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുത്തേണ്ടതുണ്ടെന്ന് ഡിസിപി വെങ്കിടേശ്വര റാവു വ്യക്തമാക്കി. തീപിടുത്തത്തിൽ ഉണ്ടായ നാശനഷ്ടത്തിന്റെ കണക്കും വ്യക്തമായിട്ടില്ലെന്ന് അദ്ദേഹം അറിയിച്ചു. ദീപാവലി പ്രമാണിച്ച് ഫാക്ടറിയിൽ ആരുമില്ലാതിരുന്നതിനാൽ അപകടത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Discussion about this post