രണ്ട് വർഷത്തിലേറെയായി നിങ്ങളുടെ ജിമെയിൽ അക്കൗണ്ടുകൾ ഉപയോഗിക്കാത്തവരാണോ നിങ്ങൾ? അങ്ങനെയാണെങ്കിൽ ഉടൻ നിങ്ങളുടെ അക്കൗണ്ടുകൾ നിങ്ങൾക്ക് നഷ്ടപ്പെട്ടേക്കാം. ഇതുസംബന്ധിച്ച് ഗൂഗിൾ ഇതിനോടകം അറിയിപ്പുകൾ നൽകിക്കഴിഞ്ഞു. ഡിസംബർ മുതലാണ് അക്കൗണ്ടുകൾ നിക്കം ചെയ്യുകയെന്ന് ഗൂഗിൾ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
എന്നാൽ, നിങ്ങളുടെ അക്കൗണ്ടുകൾ നഷ്ടപ്പെടാതിരിക്കാൻ ഇനിയും നിങ്ങൾക്ക് അവസരമുണ്ട്. രണ്ട് വർഷക്കാലമായി ഉപയോഗിക്കാതെ കിടക്കുന്ന നിങ്ങളുടെ അക്കൗണ്ടുകളാണ് ഗൂഗിൾ നീക്കം ചെയ്യുക. അതിനാൽ തന്നെ ഇത് ഒഴിവാക്കാനായി നിങ്ങൾ ഇത്രമാത്രം ചെയ്താൽ മതി. നിങ്ങളുടെ ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ വീണ്ടും നിങ്ങൾ ലോഗിൻ ചെയ്യുക. ഇത് കൂടാതെ ഇതേ അക്കൗണ്ടുകൾ ഉപയോഗിച്ച് ഗൂഗിളിന്റെ മറ്റ് സേവനങ്ങളും പരമാവധി ഉപയോഗിക്കുകയും ചെയ്യുക. ഇതോടെ, അക്കൗണ്ട് സജീവമാണെന്ന് പരിഗണിക്കുകയും, ഡിലീറ്റ് ചെയ്യുന്ന നടപടിയിൽ നിന്ന് അക്കൗണ്ടിനെ ഒഴിവാക്കുകയും ചെയ്യും.
ഗൂഗിൾ അക്കൗണ്ടുകളുടെ ഇനാക്ടിവിറ്റി പോളിസിക്ക് കീഴിലാണ് പുതിയ നടപടി. പേഴ്സണൽ ഗൂഗിൾ അക്കൗണ്ടുകൾക്ക് മാത്രമാണ് ഈ നടപടി ബാധകം. സ്ഥാപനങ്ങൾ ഉപയോഗിക്കുന്ന ജിമെയിൽ അക്കൗണ്ടുകളെ ഈ നടപടി ബാധിക്കില്ല. നമ്മുടെയെല്ലാം വ്യക്തി ജീവിതവും ഔദ്യോഗികവുമായ ജീവിതത്തിലെ എല്ലാ കാര്യങ്ങളുമായും ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ് നമ്മുടെയെല്ലാം ജി മെയിൽ അക്കൗണ്ടുകൾ. നമ്മുടെ സുഹൃത്തുക്കളുമായും കുടുംബങ്ങളുമായും സഹപ്രവർത്തകരുമായും ഉള്ള എല്ലാ ആശയവിനിമയവും എല്ലാം നമ്മുടെ അക്കൗണ്ടുകളുമായി ബന്ധപ്പെട്ടിരിക്കുന്നു. പല ഹാക്കിങ് രീതികൾ ഉപയോഗിച്ച് ഹാക്കർമാർക്ക് എളുപ്പത്തിൽ നമ്മുടെ ജിമെയിൽ പാസ്വേർഡുകൾ സ്വന്തമാക്കാനും നമ്മുടെ വിവരങ്ങൾ കണ്ടെത്താനും സാധിക്കും. വർഷങ്ങളോളം ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകൾ ഇത്തരത്തിൽ സുരക്ഷാ ഭീഷണി ഉയർത്തുന്ന സാഹചര്യത്തിലാണ് ഗൂഗിളിന്റെ പുതിയ നീക്കം. ഘട്ടം ഘട്ടമായാണ് അക്കൗണ്ടുകൾ നീക്കം ചെയ്യുക.
നീക്കം ചെയ്യാന്‍ പോവുന്ന അക്കൗണ്ടുകളിലേക്കും അക്കൗണ്ടുമായി ബന്ധിപ്പിച്ചിട്ടുള്ള റിക്കവറി ഇമെയിലിലേക്കും ഇക്കാര്യം അറിയിച്ചുകൊണ്ട് പല തവണ ഇമെയിലുകള്‍ അയക്കുമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Discussion about this post