Thursday, August 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

കോളേജിലെ ടെക് ഫെസ്റ്റ് വേദിയിൽ പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം; സംഭവം കോതമംഗലം എംഎ എഞ്ചിനീയറിംഗ് കോളേജിൽ; ക്യാമ്പസുകളെ മറയാക്കി തീവ്രവാദ ആശയ പ്രചാരണ നീക്കമെന്ന് എബിവിപി

by Brave India Desk
Nov 13, 2023, 03:28 pm IST
in Kerala
Share on Facebook
Tweet
WhatsAppTelegram

കോതമംഗലം; കോളജിന്റെ പൊതു പരിപാടിയായ ടെക് ഫെസ്റ്റിന്റെ സമാപന വേദിയിൽ പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം. കോതമംഗലം എംഎ എഞ്ചിനീയറിങ് കോളേജിലെ ടെക് ഫെസ്റ്റ് തക്ഷക് 2023 ന്റെ സമാപന വേദിയിലാണ് പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം നടത്തിയത്. ഇതിനെതിരെ പ്രതിഷേധവുമായി എബിവിപി രംഗത്തെത്തിയതോടെ സംഭവം വിവാദമായി.

ഞായറാഴ്ച്ച വൈകിട്ട് 7 മണിക്കായിരുന്നു സംഭവം. വിദ്യാർഥികളും, രക്ഷകർത്താക്കളും, കോളേജ് ജീവനക്കാരും സഹിതം ആയിരക്കണക്കിന് പേര് പങ്കെടുത്ത പരിപാടിയുടെ തുടക്കത്തിൽ തന്നെ യാതൊരു മുന്നറിയിപ്പുമില്ലാത്ത പൊടുന്നനെ വേദിയിലെ വലിയ സ്‌ക്രീനിൽ പെട്ടെന്ന് പലസ്തീൻ പതാക പ്രദർശിപ്പിക്കുകയായിരുന്നു. തുടർന്ന് സ്റ്റേജ് ഷോ അവതാരകനെത്തി അമേരിക്കയെയും ഇസ്രായേലിനെയും വിമർശിച്ച് പലസ്തീൻ അനുകൂല പ്രഖ്യാപനം നടത്തിയതോടെയാണ് സംഭവം എന്താണെന്ന് പോലും വിദ്യാർത്ഥികൾ മനസിലാക്കിയത്.

Stories you may like

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

പലസ്തീന് വേണ്ടി ഈ പരിപാടി സമർപ്പിക്കുന്നുവെന്നും അവതാരകൻ പ്രഖ്യാപിച്ചു. പ്രോഗ്രാം ചാർട്ടിൽ ഇല്ലാത്ത പലസ്തീൻ ഐക്യദാർഢ്യ പ്രഖ്യാപനം ആ വേദിയിൽ നടത്തിയത് എന്തിനെന്നും, പലസ്തീന് വേണ്ടിയുള്ള പരിപാടിയായിരുന്നേൽ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും സഹിതം ക്ഷിണിച്ച് വരുത്തി അവഹേളിച്ചത് എന്തിനാണെന്നും എബിവിപി ചോദിച്ചു.

സാങ്കേതിക ഉന്നമനത്തിന് വേണ്ടി സംഘടിപ്പിച്ച ടെക് ഫെസ്റ്റ് ഇത്തരം ചെയ്തികൾ മൂലം കേവലം സാംസ്‌കാരിക ശൂന്യതയിൽ കൊണ്ടെത്തിച്ച് അവസാനിപ്പിക്കേണ്ടി വന്നു എന്നുള്ള രീതിയിൽ ഇതിനെ വിലയിരുത്തേണ്ടി വന്നുവെന്നും എബിവിപി കുറ്റപ്പെടുത്തി.

കോളേജിലെ ഔദ്യോഗിക പരിപാടിയിൽ ഇത്തരം പരിപാടി അടിച്ചേൽപ്പിച്ചത് അംഗീകരിക്കാനാവില്ല. ഇതിന്റെ പിന്നിൽ പ്രവർത്തിച്ച കുബുദ്ധികളെ തിരിച്ചറിയേണ്ടതുണ്ട്. കോളേജ് മാനേജ്‌മെന്റോ പ്രിൻസിപ്പാളോ, ടെക് ഫെസ്റ്റ് ചാർജുള്ള സ്‌ക്രീനിംഗ് കമ്മിറ്റിയിലെ അധ്യാപകരോ അറിഞ്ഞുകൊണ്ടാണോ ഈ പരിപാടി അരങ്ങേറിയത് എന്നും എബിവിപി ചോദിച്ചു.

എബിവിപി എറണാകുളം ജില്ലാ പ്രസിഡന്റ് വിജിത് വിനോദിന്റെ നേതൃത്വത്തിൽ പ്രതിഷേധ യോഗവും നടന്നു. കോളേജ് പ്രതിനിധികൾ ഇക്കാര്യം അറിഞ്ഞില്ല എന്നാണ് പറയാൻ പോകുന്നത് എങ്കിൽ പിന്നെ ആരാണ് കോളേജിനുള്ളിൽ ഇതിന്റെയൊക്കെ നിയന്ത്രണം കൈയ്യാളുന്നതെന്ന് വിജിത് വിനോദ് ചോദിച്ചു.

തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളുടെ സ്ലീപ്പർ സെല്ലുകൾ പല ക്യാമ്പസുകളിലും രഹസ്യമായി പ്രവർത്തിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായാണോ ഇത് അരങ്ങേറിയതെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും വിജിത് വിനോദ് ആവശ്യപ്പെട്ടു. വിഷയത്തിൽ കോളേജ് മാനേജ്‌മെന്റ് മൗനം വെടിഞ്ഞ് വ്യക്തത വരുത്തണമെന്നും കുറ്റക്കാർക്ക് എതിരെ കർശന നടപടി സ്വീകരിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു.

Tags: Mar Athanasius College of EngineeringMA collegePalestine flagTech festThakshak 2023Vijith Vinodabvpkothamangalamengineering college
Share9
Tweet
SendShare

Latest stories from this section

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

‘വെളുക്കാൻ തേടുന്നത് വിഷമോ? പാകിസ്താൻ നിർമിത ഫേസ് ക്രീമുകളിൽ മാരക രാസവസ്തുക്കൾ; ‘ഓപ്പറേഷൻ സൗന്ദര്യ’യിൽ ലക്ഷങ്ങളുടെ സാധനങ്ങൾ പിടികൂടി!’

അഡാർമഴ വരുന്നുണ്ടേ…റെഡ്,ഓറഞ്ച് അലർട്ടുകൾ; മുന്നറിയിപ്പിൽ മാറ്റം

 കരയിലും കടലിലും ന്യൂനമർദ്ദം; സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; കള്ളക്കടൽ, കടലാക്രമണ മുന്നറിയിപ്പ്!’

കണ്ണൂരില്‍ 10 വയസ്സുകാരിക്ക് പീഡനം: 65 കാരന് പന്ത്രണ്ട് വര്‍ഷം തടവും ഒരു ലക്ഷം രൂപയും വിധിച്ച കോടതി

‘പെൺകുട്ടികളുടെ വേഷം നോക്കേണ്ട, ആൺകുട്ടികളെ പെരുമാറാൻ പഠിപ്പിക്കൂ!’; ഡൽഹി ഹൈക്കോടതി

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

‘സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര ഉടൻ നിർത്തണം!’; പ്രിയദർശിനി പദ്ധതിക്കെതിരെ നീക്കവുമായി സ്വകാര്യ ബസ് ഉടമകൾ; കോംപറ്റീഷൻ കമ്മിഷൻ ഹർജി ഫയലിൽ സ്വീകരിച്ചു!

Discussion about this post

Latest News

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

തമിഴ്‌ മൽസ്യത്തൊഴിലാളി വെടിയേറ്റു മരിച്ചു ; സൗദി കടലിൽ ഇറാൻ കടൽക്കൊള്ളക്കാരുടെ ആക്രമണം 

‘അമേരിക്കക്ക് പറ്റിയ ഏറ്റവും വലിയ മണ്ടത്തരം’; പനാമ കനാൽ ചൈന പിടിച്ചെടുക്കാൻ നോക്കുന്നു, കയ്യും കെട്ടി നോക്കിരിക്കില്ലെന്ന് ട്രംപ്

‘ഹോർമുസ് കടലിടുക്ക് ഇനി യു.എസ് നിയന്ത്രണത്തിൽ!; അല്ലാഹുവിന് സ്തുതി. എന്ന് ട്രംപിന്റെ പോസ്റ്റ്

തമിഴ്‌നാട്ടിൽ 717 മദ്യഷാപ്പുകൾ പൂട്ടുന്നു; സ്ത്രീസുരക്ഷയ്ക്ക് ‘സിംഗപ്പെൺ’ സേന, വിപ്ലവകരമായ മാറ്റങ്ങളുമായി വിജയ്

ദേശീയഗാനവും ദേശീയഗീതവും അല്ല, ഔദ്യോഗിക ചടങ്ങുകളിൽ ‘തമിഴ് തായ് വാഴ്ത്ത്’ ആദ്യം ആലപിക്കണം ; ഉത്തരവിറക്കി വിജയ് സർക്കാർ

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘ഇന്ത്യൻ റെയിൽവേയ്ക്ക് ആഗോള തലത്തിൽ വൻ നേട്ടം!; ബംഗ്ലാദേശ് റെയിൽവേയ്ക്കായുള്ള ആദ്യ ട്രെയിൻ പഞ്ചാബ് ആർ.സി.എഫിൽ നിന്ന് പുറത്തിറങ്ങി!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

‘വീഡിയോ കോൾ വിളിച്ചതിന് പിന്നാലെ ബാങ്ക് ഉദ്യോഗസ്ഥയായ യുവതി ജീവനൊടുക്കി; നിമിഷങ്ങൾക്കുള്ളിൽ പ്രതിശ്രുത വരനും ആത്മഹത്യ ചെയ്തു!’

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

ഭീകരാക്രമണ ഭീഷണി ; ഡൽഹി റെയിൽവേ സ്റ്റേഷനുകളിൽ നിന്നുള്ള പാഴ്സൽ സർവീസുകൾ നിർത്തിവെച്ചു ; മുന്നറിയിപ്പുമായി റെയിൽവേ

കേരളത്തിന്റെ കടം കുറഞ്ഞുവരികയാണ്; സാമ്പത്തിക ഞെരുക്കത്തിന് കാരണം ബിജെപിയെന്ന് പിണറായി വിജയൻ

അധികാരത്തിന്റെ മർക്കടമുഷ്ടിയാൽ മാധ്യമങ്ങളെയും പ്രതിപക്ഷത്തെയും അടിച്ചമർത്താൻ നീക്കം’; സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ!

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

Arun Icecreams: തള്ളുവണ്ടിയിൽ നിന്ന് പത്മശ്രീ വരെ;പേരിന് മാത്രം കോടികൾ റോയൽറ്റി വാങ്ങുന്ന മനുഷ്യൻ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies