മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട താരമാണ് കാവ്യാ മാധവന്‍. ഒരിടവേളയ്ക്ക് ശേഷമാണ് കാവ്യാ ഇപ്പോള്‍ കൂടുതല്‍ ലൈം ലൈറ്റിലേക്ക് എത്തുന്നത്. അതിനാല്‍ തന്നെ താരത്തിന്റെ ഓരോ വിശേഷങ്ങള്‍ അറിയാനും പങ്കിടാനും ആരാധകര്‍ക്ക് വലിയ ഉത്സാഹമാണ്. കാവ്യ പുതിയ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് കൂടി തുടങ്ങിയതോടെ താരം പങ്ക് വയ്ക്കുന്ന ചിത്രങ്ങളും ദൃശ്യങ്ങളും ക്ഷണ നേരം കൊണ്ടാണ് വൈറലാകുന്നത്. ഇപ്പോള്‍ മകള്‍ മഹാലക്ഷമിയ്‌ക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിന്റെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്.
ചുവന്ന പട്ടുപാവാടയും ബ്ലൗസും ധരിച്ച വികൃതി കുട്ടിയായി അമ്മയുടെ ഒക്കത്തിരുന്ന് ദീപാവലി വിളക്കുകള്‍ ആസ്വദിക്കുകയാണ് മാമാട്ടി എന്ന് എല്ലാവരും വിളിക്കുന്ന മഹാലക്ഷ്മി. നീല കുര്‍ത്തയില്‍ കാവ്യയും അതീവ സുന്ദരിയാണ്. എല്ലാവര്‍ക്കും ദീവാലി ആശംസകള്‍ എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിരിക്കുന്നത്.
ചിത്രം പങ്കിട്ട് നിമിഷങ്ങള്‍ക്കകം വൈറലായി. നിരവധി ആളുകളാണ് അമ്മയ്ക്കും മകള്‍ക്കും ആശംസകളുമായി എത്തിയത്.
ഫോട്ടോഗ്രാഫര്‍ അനൂപ് ഉപാസനയാണ് ഇരുവരുടേയും ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ദിലീപിന്റെയും കുടുംബത്തിന്റെയും വിശേഷ നിമിഷങ്ങള്‍ മിക്കതും ഒപ്പിയെടുക്കാറുള്ളത് അനൂപാണ്.
Discussion about this post