ചാണ്ഡിഗഡ്: രാജ്യത്തിനു വേണ്ടി പോരാടാന്‍ പെണ്‍കുട്ടികളെ സൈന്യത്തിലേക്ക് അയക്കാന്‍ ആഹ്വാനം ചെയ്ത് കരസേനമേധാവി ജനറല്‍ റഹീല്‍ ഷരീഫ്. നിങ്ങളുടെ പെണ്മക്കള്ക്ക് നല്ല വിദ്യാഭ്യാസവും അവസരങ്ങളും നല്കി ആണ്‍കുട്ടികളെ പോലെ രാജ്യത്തിന്റെ ഭാവിയിലെ സൈനികരാക്കൂ എന്ന് അദ്ദേഹം പറഞ്ഞു.
പറ്റുന്നത്രയും പെണ്‍കുട്ടികള്‍ സൈന്യത്തില്‍ ചേരണമെന്നാണ് എന്റെ ആഗ്രഹമെന്നും ജനറല്‍ റഹീല്‍ ഷരീഫ് പറഞ്ഞു. ഹരിയാനയിലെ സ്വന്തം ഗ്രാമത്തില്‍ നടന്ന ഒരു പരിപാടിക്കിടെയായിരുന്നു റഹീല്‍ ഷരീഫിന്റെ പരാമര്‍ശം. ജീവിതത്തില്‍ ഒന്നും അസാധ്യമായിട്ടില്ലെന്നും പണ്ട് മരത്തിന് കീഴെയിരുന്ന് താന്‍ പഠിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇതാദ്യമായാണ് കരസേനമേധാവിയായതിനു ശേഷം റഹീല്‍ സ്വന്തം ഗ്രാമത്തില്‍ എത്തിയത്. തുടര്‍ന്ന് റഹീല്‍ പഠിച്ച വിദ്യാലയത്തില്‍ പോവുകയും അവിടെയുള്ള കുട്ടികളുമായി സംസാരിക്കുകയും ചെയ്തു.
Discussion about this post