ഇസ്ലാമാബാദ്: പാകിസ്താനിൽ ശക്തമായ ഭൂചലനം. ബുധനാഴ്ച പുലർച്ചെ 5.35ന് ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 5.2 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തിൽ ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി നിലവിൽ റിപ്പോർട്ടില്ല.
ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിലും കഴിഞ്ഞ ദിവസം ശക്തമായ ഭൂചലനം അനുഭവപ്പെട്ടിരുന്നു. റിക്ടർ സ്കെയിലിൽ 6.2 തീവ്രതയാണ് രേഖപ്പെടുത്തിയത്. കൊളംബോ തുറമുഖത്ത് നിന്നും 800 കിലോമീറ്റർ അകലെയായി ഇന്ത്യൻ മഹാസമുദ്രത്തിൽ 10 കിലോമീറ്റർ ആഴത്തിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
ജമ്മു കശ്മീരിലെ ലഡാക്കിലും കഴിഞ്ഞ ദിവസം ഭൂചലനമുണ്ടായിരുന്നു. ഉച്ചയ്ക്ക് 1.08 ഓട് കൂടി ഉണ്ടായ ഭൂചലനം റിക്ടർ സ്കെയിലിൽ 4.4 തീവ്രത രേഖപ്പെടുത്തി. കാർഗിലിൽ നിന്നും 314 കിലോമീറ്റർ തെക്ക് പടിഞ്ഞാറായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
Discussion about this post