മുംബൈ: ലോകകപ്പ് ക്രിക്കറ്റ് ഒന്നാം സെമി ഫൈനലിൽ ന്യൂസിലൻഡിനെതിരെ ടോസ് നേടിയ ഇന്ത്യൻ ക്യാപ്ടൻ രോഹിത് ശർമ്മ ബാറ്റിംഗ് തിരഞ്ഞെടുത്തു. കഴിഞ്ഞ മത്സരങ്ങളിൽ കളിച്ച ടീമുകളിൽ മാറ്റങ്ങളില്ലാതെയാണ് ഇരു ടീമുകളും ഇറങ്ങുന്നത്.
എണ്ണയിട്ട യന്ത്രം പോലെ പ്രവർത്തിക്കുന്ന ബാറ്റിംഗ് നിര, തീ തുപ്പുന്ന പേസ് ത്രയം, മികച്ച താളത്തിൽ പന്തെറിയുന്ന സ്പിന്നർമാർ, കളത്തിൽ പറന്ന് നിൽക്കുന്ന ഫീൽഡർമാർ, തന്ത്രശാലിയായ നായകൻ എന്നിവയാണ് ഇന്ത്യയുടെ കരുത്ത്. മികച്ച ഫോമിൽ കളിക്കുന്ന ബാറ്റ്സ്മാന്മാർ, ടിം സൗത്തിയും ട്രെന്റ് ബോൾട്ടും നയിക്കുന്ന പരിചയ സമ്പന്നമായ പേസ് നിര, ലോകോത്തര ഫീൽഡിംഗ് നിലവാരം, മികച്ച ക്യാപ്ടൻസി എന്നിവ കിവീസിന്റെയും കരുത്താണ്.
ഇന്ത്യൻ ടീം: രോഹിത് ശർമ്മ (ക്യാപ്ടൻ). ശുഭ്മാൻ ഗിൽ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബൂമ്ര
ന്യൂസിലൻഡ് ടീം: ഡെവൺ കോണ്വേ, ഡാരിൽ മിച്ചൽ, കെയ്ൻ വില്ല്യംസൺ (ക്യാപ്ടൻ), ടോം ലാഥം (വിക്കറ്റ് കീപ്പർ), രചിൻ രവീന്ദ്ര, ഗ്ലെൻ ഫിലിപ്സ്, ചാപ്മാൻ, മിച്ചൽ സാന്റ്നർ, ടിം സൗത്തി, ലോക്കി ഫെർഗൂസൻ, ട്രെന്റ് ബോൾട്ട്
Discussion about this post