അടുത്ത സുഹൃത്തുക്കളുമായി ഇൻസ്റ്റഗ്രാമിലൂടെ സ്റ്റോറി പങ്കുവെയ്ക്കാൻ സാധിക്കുമെങ്കിലും പോസ്റ്റുകളും റീലുകളും ഷെയർ ചെയ്യുമ്പോൾ ഫ്രണ്ട്‌സ് ലിസ്റ്റിലുള്ളരിലേക്ക് മുഴുവൻ എത്തും. എന്നാൽ ഇപ്പോഴിതാ ഉറ്റ സുഹൃത്തുക്കളുമായി മാത്രം പോസ്റ്റുകളും റീലുകളും പങ്കുവെയ്ക്കാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഇൻസ്റ്റഗ്രാം. ഇതിലൂടെ ഉപയോക്താക്കൾക്ക് കൂടുതൽ സ്വകാര്യത നിലനിർത്താനാകും എന്ന് പുതിയ ഫീച്ചർ പുറത്തിറക്കിക്കൊണ്ട് മാർക്ക് സുക്കർബർഗ് പറഞ്ഞു.
കൂടാതെ കണ്ടന്റ് ക്രിയേറ്റർമാർക്കും ഇൻഫ്‌ളുവൻസർമാർക്കും ഇതൊരു സുവർണാവസരമാണ്. പണം നൽകാൻ തയ്യാറായിട്ടുള്ള ഫോളോവേഴ്‌സിനെ പ്രത്യേകം പരിഗണിച്ച് അവർക്ക് മാത്രമായി എക്‌സ്‌ക്യൂസീവ് കണ്ടന്റുകൾ നൽകാനും വരുമാനമുണ്ടാക്കാനും സാധിക്കും. എന്തായാലും ഇൻസ്റ്റഗ്രാമിലെ ഈ പുതിയ ഫീച്ചർ നിരവധി പേർക്ക് ഏറെ ഉപകാരപ്രദമാകുമെന്നാണ് വിലയിരുത്തൽ.
പുതിയ ഫീച്ചർ ഉപയോഗിച്ച് പോസ്റ്റ് പങ്കുവെയ്ക്കുന്നത് എങ്ങനെയെന്ന് നോക്കാം
* ഇൻസ്റ്റഗ്രാം ആപ്പ് തുറന്ന് ഫീഡിലേക്ക് പോകുക.
* ഒരു പുതിയ പോസ്റ്റ് പങ്കുവെയ്ക്കാൻ സ്‌ക്രീനിന് താഴെയുള്ള + ഐക്കണിൽ ക്ലിക്ക് ചെയ്യുക.
* നിങ്ങൾ ഫോട്ടോയാണോ വീഡിയോ ആണോ റീലാണോ പങ്കുവെയ്ക്കുന്നത് എന്ന് തിരഞ്ഞെടുക്കുക. തുടർന്ന് ഗാലറിയിൽ നിന്ന് ഫോട്ടോയോ വീഡിയോയോ തിരഞ്ഞെടുക്കാം.
* പോസ്റ്റിന് ക്യാപ്ഷനും മറ്റും നൽകാം.
* തുടർന്ന് ക്യാപ്ഷൻ ബോക്‌സിന് താഴെയുള്ള ഓഡിയൻസ് ക്യാപ്ഷനിൽ ക്ലിക്ക് ചെയ്യുക.
* ലിസ്റ്റിൽ നിന്ന് ക്ലോസ് ഫ്രണ്ട്‌സ് തിരഞ്ഞെടുക്കുക.
* തുടർന്ന് മുകളിൽ വലത്തേഭാഗത്തുള്ള ഷെയർ ബട്ടണിൽ ക്ലിക്ക് ചെയ്ത് പങ്കുവെയ്ക്കാവുന്നതാണ്.
Discussion about this post