Thursday, August 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

ഒരേ വീട്ടിൽ ആറ് മാസത്തിനിടെ മൂന്ന് മോഷണങ്ങൾ: തലസ്ഥാന നഗരിയിൽ ഭീതി പരത്തിയ പ്രതികൾ ഒടുവിൽ പോലീസ് വലയിൽ

മോഷ്ടിച്ച സ്വർണാഭരണം പണയം വയ്ക്കാനുള്ള ശ്രമത്തിനിടെ പ്രതികൾ പിടിയിലാകുകയായിരുന്നു

by Brave India Desk
Nov 16, 2023, 07:51 am IST
in Kerala
Share on Facebook
Tweet
WhatsAppTelegram

തിരുവനന്തപുരം: ഒരേ വീട്ടിൽ ആറ് മാസത്തിനിടെ മൂന്ന് തവണ മോഷണങ്ങൾ നടത്തി തലസ്ഥാന നഗരത്തിൽ ഭീതി പരത്തിയ പ്രതികൾ ഒടുവിൽ പോലീസിന്റെ പിടിയിൽ. തിരുവനന്തപുരം പാലോട് മത്തായിക്കോണത്ത് സ്മിതയുടെ വീട്ടിൽ മോഷണ പരമ്പര നടത്തിയ കേസിൽ പരിസരവാസിയായ അഭിലാഷ്, പെരിങ്ങമ്മല സ്വദേശി മിഥുൻ എന്നിവരെയാണ് പാലോട് പൊലീസ് പിടികൂടിയത്. പ്രതികൾ പതിനെട്ടും പത്തൊൻപതും വയസ് വീതം പ്രായമുള്ളവരാണ്.

സ്മിതയുടെ വീട്ടിൽ നിന്നും മൂന്ന് തവണയായി അൻപതിനായിരം രൂപയും സ്വർണാഭരണങ്ങളുമാണ് പ്രതികൾ കവർന്നത്. ഏറ്റവും ഒടുവിൽ മോഷണം നടന്നത് കഴിഞ്ഞ ഞായറാഴ്ച ആയിരുന്നു. വീട്ടിൽ ആരുമില്ലാത്ത സമയം നോക്കിയായിരുന്നു മോഷണം.

Stories you may like

വേദിയിൽ സ്വയം സഖാവ്, സമസ്തയിൽ വരുമ്പോൾ മറ്റൊന്ന്’; ഉമർ ഫൈസി മുക്കത്തിനെതിരെ പടയൊരുക്കം, ആഞ്ഞടിച്ച് നാസർ ഫൈസിയും ലീഗും

ജയിൽ ചാടിയത് ഒന്നൊന്നര ‘ധൈര്യത്തിൽ’; ആധാർ കാർഡ് തിരികെ വാങ്ങാൻ നേരെ പോലീസ് സ്റ്റേഷനിലെത്തി പ്രതി, പിന്നീട് സംഭവിച്ചത്!

ആദ്യ രണ്ട് തവണയും പ്രതികളെ കുറിച്ച് ഒരു സൂചനയും ആർക്കും ലഭിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം മോഷ്ടിച്ച സ്വർണാഭരണം പണയം വയ്ക്കാനുള്ള ശ്രമത്തിനിടെ പ്രതികൾ പിടിയിലാകുകയായിരുന്നു.

സ്മിതയുടെ വീട്ടുകാരുമായി അഭിലാഷിന് മുൻപരിചയമുണ്ടായിരുന്നു. സ്മിതയുടെ ഭർത്താവ് ലോറി ഡ്രൈവറാണ്. ഇദ്ദേഹം ജോലിക്ക് പോകുന്ന ദിവസങ്ങളിൽ സ്മിതയും കുട്ടികളും കുടുംബ വീട്ടിലേക്ക് പോകും. ഇക്കാര്യമറിയാവുന്ന അഭിലാഷ് മിഥുനുമായി ചേർന്ന് മോഷണം ആസൂത്രണം ചെയ്യുകയായിരുന്നു.

മോഷ്ടിച്ച സ്വർണം പ്രതികൾ പണംവയ്ക്കാനുള്ള സാധ്യത മനസ്സിലാക്കി സ്വർണപണയ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. ഈ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള നിർണായകമായ സൂചന ലഭിച്ചത്.

ഉല്ലാസ യാത്രകൾക്കും ആഡംബര ജീവിതം നയിക്കാനുമാണ് തങ്ങൾ മോഷണം നടത്തിയിരുന്നതെന്ന് പ്രതികൾ പോലീസിനോട് പറഞ്ഞു. അറസ്റ്റിലായ ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Tags: arrestTriple Robberytrivandrum
Share6
Tweet
SendShare

Latest stories from this section

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

പുതുവര്‍ഷത്തില്‍ കേരളം കുടിച്ചുവറ്റിച്ചത് 89.12 കോടിയുടെ മദ്യം: തിരുവനന്തപുരം മുന്നില്‍

ഓണത്തിന് റെക്കോർഡ് ഇട്ട് മലയാളി; ബെവ്‌കോയ്ക്ക് 771 കോടിയുടെ വൻ വ്‌ൽപന, ഉത്രാട നാളിൽ മാത്രം കുടിച്ചത് 126 കോടിയുടെ മദ്യം!

ന്യൂനപക്ഷങ്ങൾക്ക് എൽഡിഎഫിലുള്ള വിശ്വാസം കുറഞ്ഞു,തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇരുത്തി ചിന്തിപ്പിച്ചുവെന്ന് ബിനോയ് വിശ്വം

എൽഡിഎഫിനെ നാണംകെടുത്തി; 5000 വോട്ടെങ്കിലുമുണ്ടോ?’: സിപിഐഎ ചോദ്യംചെയ്ത് സിപിഎം: ഇടത് മുന്നണിയിൽ ഭിന്നത രൂക്ഷം

പദവി തർക്കത്തിൽ ഇടതിൽ ആഭ്യന്തര പോര്: വോട്ട് ശേഷിയെ ചോദ്യം ചെയ്ത് സിപിഎം, ഏകാധിപത്യമെന്ന് സിപിഐ

പദവി തർക്കത്തിൽ ഇടതിൽ ആഭ്യന്തര പോര്: വോട്ട് ശേഷിയെ ചോദ്യം ചെയ്ത് സിപിഎം, ഏകാധിപത്യമെന്ന് സിപിഐ

Latest News

കണ്ണീരണിഞ്ഞ് സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

കണ്ണീരണിഞ്ഞ് സദ്ഗുരു; നേപ്പാൾ-തിബറ്റ് അതിർത്തിയിലെ പ്രളയത്തിൽ കൈലാസ തീർത്ഥാടകരെ കാണാതായി, സഹായം അഭ്യർത്ഥിച്ചു

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

നേപ്പാൾ പ്രളയം; 288 ഇന്ത്യക്കാരുമായി ബന്ധപ്പെടാനായില്ല, 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്ന് കേന്ദ്ര സർക്കാർ

തറയിലല്ല തലയിൽ തന്നെ നിൽക്കും മുടി;ഇനി കൊഴിയില്ല,പിടിച്ചുനിർത്തും ഈ അത്ഭുതവിത്ത്; ബദാം ഇങ്ങനെ മാത്രം കഴിക്കൂ

ബദാം കഴിക്കേണ്ടത് തൊലിയോടെയോ അതോ തൊലി കളഞ്ഞോ? അറിയേണ്ടതെല്ലാം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

കാൺപൂരിൽ പരിശീലന വിമാനം തകർന്നുവീണ് അപകടം ; 2 പൈലറ്റുമാർക്ക് ദാരുണാന്ത്യം

വിനോദയാത്രയിലെ ആ 4 മിനിറ്റ്, ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ച തങ്കച്ചനും ഹൃദയം പിളർക്കുന്ന ആ സംഭാഷണവും

വിനോദയാത്രയിലെ ആ 4 മിനിറ്റ്, ചിരിയുടെ പിന്നിൽ കണ്ണീരൊളിപ്പിച്ച തങ്കച്ചനും ഹൃദയം പിളർക്കുന്ന ആ സംഭാഷണവും

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

പന്തിന്റെ ബെയിൽ ‘മാജിക്’ കളിക്കളത്തിൽ തടഞ്ഞ് ധ്രുവ് ജുറെൽ; ഒടുവിൽ ഇന്ത്യ കാത്തിരുന്ന വിക്കറ്റ്

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

‘കായികമേഖല വെറും വിനോദമല്ല രാഷ്ട്രനിർമാണത്തിന്റെ ഘടകം’; ഒളിമ്പിക്സ് പങ്കാളിത്തം വർദ്ധിപ്പിക്കാൻ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ  കാത്തു കിടന്ന പഴയ ഇന്ത്യയല്ല

ചരിത്രം തിരുത്തിക്കുറിച്ച് പ്രതിരോധ കയറ്റുമതി ; ഇത് വെടിയുണ്ട വാങ്ങാൻ കാത്തു കിടന്ന പഴയ ഇന്ത്യയല്ല

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies