എറണാകുളം: ജോജു ജോര്‍ജ് നായകനായ ‘പുലിമട’യുടെ ഒടിടി റിലീസ് തിയതി പ്രഖ്യാപിച്ചു. നവംബര്‍ 23ന് നെറ്റ്‍ഫ്ലിക്സിലൂടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. ജോജു വിന്റെ വേറിട്ട പ്രകടനം കൊണ്ട് ഏറെ ചർച്ച ചെയ്യപ്പെട്ട ചിത്രമാണ് ‘പുലിമട’. ചിത്രത്തിൽ നായികാ കഥാപാത്രങ്ങളിൽ എത്തിയിരിക്കുന്നത് ഐശ്വര്യ രാജേഷും ലിജോമോളുമാണ്.
എകെ സാജൻ സംവിധാനം ചെയ്‍ത ചിത്രത്തിന്, പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം പ്രശസ്ത ഛായാഗ്രാഹകനായ വേണു സ്വന്തം സംവിധാനത്തിൽ അല്ലാതെ ക്യാമറ ചലിപ്പിക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്. ഐൻസ്റ്റീൻ മീഡിയയുടെയും ലാൻഡ് സിനിമാസിന്റെയും ബാനറില്‍ ഐന്‍സ്റ്റീന്‍ സാക് പോളും രാജേഷ് ദാമോദരനും ചേര്‍ന്നാണ് ചിത്രം നിർമിച്ചിരിക്കുന്നത്.
പോലീസ് കോൺസ്റ്റബിളായ വിൻസന്റ് സ്‌കറിയുടെ കല്യാണവും അതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഭവങ്ങളും അത് അയാളുടെ സ്വഭാവത്തിലും ജീവിതത്തിലും വരുത്തുന്ന മാറ്റങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. വയനാടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.
ബാലചന്ദ്രമേനോൻ, ചെമ്പൻ വിനോദ്, ജോണി ആന്റണി, ജാഫർ ഇടുക്കി, ജിയോ ബേബി, അബു സലിം, സോന നായർ, കൃഷ്‍ണ പ്രഭ, പൗളി വിത്സൻ എന്നിങ്ങനെ വലിയൊരു താരനിര ‘പുലിമട’യിലുണ്ട്. ആർട് ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് ഷാജി പുൽപള്ളി, വസ്ത്രാലങ്കാരം സുനിൽ റഹ്‍മാൻ, സ്റ്റെഫി സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ഹരീഷ് തെക്കേപ്പാട്ട്, സ്റ്റിൽസ് അനൂപ് ചാക്കോ, പിആർഒ മഞ്ജു ഗോപിനാഥ്, ഡിസൈൻസ് ഓൾഡ്‍മങ്ക്സ്, മാർക്കറ്റിംഗ് പ്ലാനിങ് ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്, വിതരണം ആൻ മെഗാ മീഡിയ.
Discussion about this post