തിരുവനന്തപുരം : 500 രൂപയുടെ കള്ളനോട്ടുകളുമായി ഒരാൾ പിടിയിൽ. തിരുവനന്തപുരം കിളിമാനൂരിൽ ആണ് കള്ളനോട്ടുകളുമായി ഒരാളെ പിടികൂടിയത്. കണ്ണൂർ പത്തനാപുരം സ്വദേശി അബ്ദുൾ റഷീദ് എന്നയാളാണ് അറസ്റ്റിൽ ആയിട്ടുള്ളത്.
ഇയാളെ നാട്ടുകാർ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. കിളിമാനൂരിലെ രണ്ട് കടകളിൽ നിന്നും ഇയാൾ 500 രൂപയുടെ കള്ളനോട്ട് നൽകി സാധനങ്ങൾ വാങ്ങിയിരുന്നു. ഇയാളുടെ പ്രവൃത്തികളിൽ സംശയം തോന്നിയതിനെ തുടർന്ന് ചിലർ ഇയാളെ പിന്തുടരുകയായിരുന്നു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തി ഇയാളെ പരിശോധിച്ചപ്പോൾ ഇയാളുടെ പക്കൽ നിന്നും 500 രൂപയുടെ 15 കള്ളനോട്ടുകൾ കണ്ടെടുത്തു. ഇയാളെ കൂടുതൽ ചോദ്യം ചെയ്യുകയാണെന്നും കള്ളനോട്ടിന്റെ ഉറവിടം കണ്ടെത്താനായി അന്വേഷണം നടത്തുമെന്നും പോലീസ് അറിയിച്ചു.
Discussion about this post