ശ്രീനഗര്‍ : ജമ്മു കശ്മീരിലെ കുല്‍ഗാമില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. കുല്‍ഗാമിലെ ദംഹല്‍ ഹന്‍ജി പോര മേഖലയിലാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. പ്രദേശത്ത് രണ്ട് ഭീകരരെ സൈന്യം വളഞ്ഞിരിക്കുകയാണ്.
ഇരു വിഭാഗവും തമ്മില്‍ ഇപ്പോള്‍ ഏറ്റുമുട്ടല്‍ തുടരുന്നത് സംനൂ നെഹാമ മേഖലയിലാണെന്നും കശ്മീര്‍ സോണ്‍ പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ജമ്മു കശ്മീരിലെ ഉറി സെക്ടറില്‍ നിയന്ത്രണ രേഖയില്‍ നുഴഞ്ഞുകയറ്റ ശ്രമം ഉണ്ടായി. ഇത് തടയുന്നതിനിടെ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു. എന്നാല്‍ ഇവരെ ഇതുവരെ തിരിച്ചറിയാനായിട്ടില്ല.
നിയന്ത്രണരേഖയ്ക്ക് സമീപം ചില സംശയാസ്പദ നീക്കങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് സൈന്യം തിരച്ചില്‍ ആരംഭിച്ചത്. പിന്നാലെ നുഴഞ്ഞുകയറ്റ ശ്രമമാണെന്ന് സൈന്യത്തിന് മനസ്സിലാവുകയായിരുന്നു. ഇതോടെയാണ് ഇരുവിഭാഗവും തമ്മില്‍ വെടിവയ്പുണ്ടായത്.
Discussion about this post