തിരുവനന്തപുരം: നവകേരള സദസിനോടനുബന്ധിച്ച ആഡംബര ബസിനെ ചുറ്റിയുള്ള ചർച്ചകൾ അവസാനിക്കുന്നില്ല. ബസിൽമന്ത്രിസഭാംഗങ്ങളുടെ ചിത്രങ്ങൾ പതിക്കേണ്ടെന്ന് തീരുമാനമായി. ബസിന് ചുറ്റിലും മന്ത്രിമാരുടെ ചിത്രങ്ങൾ പതിക്കുന്നത് നാടകവണ്ടിയാണെന്ന് തോന്നിപ്പോകുമെന്നതടക്കമുള്ള വിമർശനങ്ങൾ മന്ത്രമാർ തന്നെ ഉയർത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം.
അതേസമയം മോട്ടോർ വാഹന നിയമപ്രകാരം ബസിൽ ഇങ്ങനെ ചിത്രങ്ങൾ പതിക്കുന്നതിന് വിലക്കുണ്ടെന്ന കാര്യം ഗതാഗതമന്ത്രി യോഗത്തിൽ ശ്രദ്ധയിൽപ്പെടുത്തി. എല്ലാവരുടെയും അഭിപ്രായം അങ്ങനെയാണെങ്കിൽ ബസിൽ നിന്ന് ചിത്രങ്ങൾ ഒഴിവാക്കാമെന്ന് മുഖ്യമന്ത്രിയും നിർദേശിച്ചു.
നവകേരള സദസിന്റെ ഭാഗമാകാൻ മുഖ്യമന്ത്രിയും മന്ത്രിമാരും നാളെ കാസർകോട് എത്തും. തുടക്കത്തിൽ ചുരുക്കം ഉന്നത ഉദ്യോഗസ്ഥർ മാത്രമേ മന്ത്രിമാർക്ക് ഒപ്പമുണ്ടാകും. ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന ചീഫ് സെക്രട്ടറി മന്ത്രിസഭാ യോഗം ചേരുന്ന ദിവസങ്ങളിൽ മാത്രം പര്യടനത്തിന് ഒപ്പം ചേരാനാണ് ധാരണ.
Discussion about this post