പത്തനംതിട്ട: കൊക്കത്തോട്ടിൽ വനവാസി യുവതി ആംബുലൻസിൽ പ്രസവിച്ചു. മൂഴിയാർ സ്വദേശി ബീനയാണ് ആശുപത്രിയിലേക്കുള്ള യാത്രമദ്ധ്യേ കുഞ്ഞിന് ജന്മം നൽകിയത്.
കൊക്കത്തോട്ടിലുള്ള ബന്ധു വീട്ടിൽ വച്ച് യുവതിക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. വിവരമറിഞ്ഞ ട്രൈബൽ പ്രമോട്ടർമാരാണ് ഉടനെ യുവതിയെ 108 ആംബുലൻസിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. എന്നാൽ, യാത്രമദ്ധ്യേ ബീന പ്രസവിച്ചു. കോന്നി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയ ശേഷം ബീനയെ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു.
Discussion about this post