ന്യൂഡല്‍ഹി : മികച്ച യാത്ര സൗകര്യം ഒരുക്കാനായി പുതിയ രൂപത്തില്‍ എയര്‍ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എ 350-900 എയര്‍ക്രാഫ്റ്റ് സിംഗപ്പൂരില്‍ നിന്ന് ഫ്രാന്‍സിലെ തൗലോസിലേക്ക് വെള്ളിയാഴ്ച എത്തി. വിമാനത്തിന്റെ ചിത്രങ്ങള്‍ എയര്‍ ഇന്ത്യ എക്‌സിലൂടെ പങ്ക് വച്ചു.
സര്‍വീസുകള്‍ കൂടുതല്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയര്‍ ഇന്ത്യ 40 എയര്‍ബസുകള്‍ കൂടി വാങ്ങാനുള്ള തീരുമാനമെടുത്തത്. ആറ് എ350-900 വിമാനവും 34 എ350 -1000 വിമാനവുമാണ് എയര്‍ ഇന്ത്യ പുതുതായി വാങ്ങുന്നത്. അതില്‍ എ 350-900ന്റെ ആദ്യ വിമാനം ഡിസംബറോടെ എയര്‍ ഇന്ത്യക്ക് കൈമാറും. ബാക്കിയുള്ള അഞ്ച് എ350-900 വിമാനങ്ങള്‍ 2024 മാര്‍ച്ചോടെ ലഭിക്കുമെന്നും കമ്പനി അധികൃതര്‍ വ്യക്തമാക്കി.
പുത്തന്‍ രൂപകല്‍പനയിലൂടെ പുതിയൊരു അധ്യയത്തിനാണ് തുടക്കം കുറിക്കുന്നതെന്ന് എയര്‍ ഇന്ത്യ അറിയിച്ചു. യാത്രക്കാര്‍ക്ക് ആധുനിക സൗകര്യങ്ങളോടുകൂടിയ യാത്രാ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു കാല്‍വെപ്പ് കൂടിയാകും എയര്‍ ഇന്ത്യയുടെ പുതിയ വിമാനമെന്നും അധികൃതര്‍ വ്യക്തമാക്കി. സിംഗപ്പൂരില്‍ നിന്ന് ഫ്രാന്‍സിലെ തൗലോസിലേക്ക് എയര്‍ ഇന്ത്യയുടെ എ350-900 എയര്‍ക്രാഫ്റ്റ് വെള്ളിയാഴ്ച എത്തുക പുതിയ ലുക്കിലായിരിക്കുമെന്നും എയര്‍ ഇന്ത്യ എക്‌സ് പ്ലാറ്റ് ഫോമില്‍ കുറിച്ചു.
Another step closer to the arrival of India’s most-awaited aircraft. Our @Airbus A350-900 takes off on its first ferry flight from Singapore to Toulouse in the new Air India colours.
Track the aircraft live on @Flightradar24: https://t.co/T5w2CUkfqq
#FlyAI #A350 pic.twitter.com/HRGNcMFF8F
— Air India (@airindia) November 17, 2023
സിംഗപ്പൂരില്‍ വെച്ചാണ് വിമാനം പുതിയ രൂപകല്‍പനയിലേക്ക് മാറ്റിയത്. ഡിസംബറിന് മുമ്പായി വിമാനം കൈമാറും. വിമാനം കൈമാറുന്നതിന് മുമ്പായി ചെയ്യേണ്ട തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയായണ് സിംഗപ്പൂരില്‍ നിന്ന് ഫ്രാന്‍സിലേക്ക് വിമാനം എത്തിച്ചതെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി.
Discussion about this post