മലപ്പുറം : പലസ്തീൻ ഐക്യദാർഢ്യറാലിയിൽ പങ്കെടുക്കാത്തതിന് മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി സമസ്ത. സമസ്ത മുശാവറ അംഗം ഉമർ ഫൈസി മുക്കമാണ് ലീഗിനെ രൂക്ഷമായ വിമർശിച്ചത്. കേരളാ ബാങ്ക് വിഷയത്തിലെ ലീഗ് പങ്കാളിത്തം സൂചിപ്പിച്ചുകൊണ്ട്,
ഇസ്ലാം നിഷിദ്ധമാക്കിയ കാര്യത്തിൽ സഹകരിക്കുന്നവരാണ് സിപിഐഎമ്മിന്റെ പലസ്തീൻ ഐക്യദാർഢ്യ റാലിയിൽ നിന്ന് മാറി നിൽക്കുന്നതെന്ന് അദ്ദേഹം ലീഗിനെ പരോക്ഷമായി വിമർശിച്ചു.
പലസ്തീൻ ഐക്യദാർഢ്യറാലി പോലെയുള്ള പരിപാടികളിൽ രാഷ്ട്രീയത്തിന്റെ പേരിൽ മാറി നിൽക്കേണ്ടതില്ലെന്നും ഉമർ ഫൈസി മുക്കം അഭിപ്രായപ്പെട്ടു.
അങ്ങനെ മാറി നിൽക്കുന്നത് വെറുതെയാണ്. അതുകൊണ്ടാണ് ഇടതും വലതും നോക്കാതെ സമസ്ത പരിപാടിയിൽ പങ്കെടുക്കുന്നത്. സമസ്ത എക്കാലവും ഇത്തരം പരിപാടികൾക്ക് ഒപ്പം ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരള ബാങ്ക് ഭരണസമിതിയിൽ മുസ്ലിം ലീഗ് എംഎൽഎ പി അബ്ദുൽ ഹമീദ് അംഗമായിരുന്നതിനെ സൂചിപ്പിച്ചാണ് ഉമർ ഫൈസി മുക്കം മുസ്ലിംലീഗിനെ വിമർശിച്ചത്. അബ്ദുൽ ഹമീദ് കേരളാ ബാങ്ക് ഡയറക്ടർ ബോർഡ് അംഗമായതിൽ ലീഗ് പ്രവർത്തകർക്കിടയിലും വിമർശനം ഉയരുന്നുണ്ട്.
Discussion about this post