അഹമ്മദാബാദ്: 2023 ക്രിക്കറ്റ് വേൾഡ്കപ്പ് ഫൈനൽ മത്സരം നേരിട്ട് കാണാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. നാളെ നടക്കുന്ന മത്സരം കാണാൻ അദ്ദേഹം ഗുജറാത്തിൽ എത്തും. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലാണ് ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ മത്സരം നടക്കുന്നത്.
പ്രധാനമന്ത്രിയ്‌ക്കൊപ്പം ഓസ്‌ട്രേലിയൻ ഉപപ്രധാനമന്ത്രി റിച്ചാർഡ് മാർലെസും കളികാണാൻ ഉണ്ടാക്കും. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും മത്സരം കാണാനെത്തും. ഫൈനൽ മത്സരത്തിന്റെ ഭാഗമായി സ്റ്റേഡിയം പരിസരത്ത് പ്രത്യേക വ്യോമാഭ്യാസ പ്രകടനം ഉണ്ടാവും. വിംഗ് കമാൻഡർ സിദേഷ് കാർത്തിക്കിന്റെ നേതൃത്വത്തിൽ ആയിരുന്നു വ്യോമ അഭ്യാസ പ്രകടനം. ടോസ് ഇട്ട ശേഷമായിരിക്കും ഇത്. ഇതിന് ശേഷം മത്സരം ആരംഭിക്കും.
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നുമാണ് വിമാനങ്ങൾ പറക്കുക. സ്റ്റേഡിയത്തിന് മുകളിലായിരിക്കും അഭ്യാസ പ്രകടനം. ദേശീയഗാനം അവസാനിച്ചയുടൻ ഫ്‌ളൈപാസ്റ്റും ഉണ്ടാകും.
മത്സരത്തിനിടെ വേൾഡ്കപ്പ് വിജയിച്ച ടീമുകളുടെ നായകന്മാരെ ബിസിസിഐ ആദരിക്കും. കപിൽ ദേവ്, മഹേന്ദ്ര സിംഗ് ധോണി എന്നിവരാണ് ആദരവ് ഏറ്റുവാങ്ങുന്ന ഇന്ത്യൻ നായകന്മാർ. ഇതിന് പുറമേ സ്റ്റേഡിയത്തിൽ സംഗീത പരിപാടിയും അരങ്ങേറും.
Discussion about this post