ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യം ഭരിക്കണം, എന്നിട്ട് ഡല്‍ഹിയെ പൂര്‍ണ്ണ സ്വതന്ത്യമാക്കി മാറ്റണമെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള് . അഞ്ചു വര്‍ഷം കൊണ്ട് ഡല്‍ഹിയെ ഇന്ത്യയിലെ ആദ്യത്തെ അഴിമതി മുക്ത സംസ്ഥാനമാക്കി മാറ്റുമെന്നും കെജ്രിവാള് പറഞ്ഞു.
ഡല്‍ഹിയെ പൂര്‍ണ്ണ സ്വതന്ത്ര്യ സംസ്ഥാനമാക്കി മാറ്റും. എല്ലാ മതവിഭാഗങ്ങള്‍ക്കും ഇവിടെ സുരക്ഷ ഉറപ്പാക്കുമെന്നും കേജ്രിവാള് പറഞ്ഞു. ആം ആദ്മി പാര്‍ട്ടി ഉടന്‍ മറ്റ് സംസ്ഥാനങ്ങളില്‍ മത്സരിക്കില്ല.ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും പരാജയത്തിന് ഇടയാക്കിയത് അവരുടെ അഹങ്കാരമാണ്. അതിനാല്‍ അഹങ്കാരം ഒഴിവാക്കാന്‍ അദ്ദേഹം തന്റെ അണികളോട് പറഞ്ഞു.രാജ്യത്തെ അഴിമതിക്കാരെ പിടികൂടി അറിയിക്കണം. ഇതിനായി ഉടന്‍ ഹെല്‍പ്പ് ലൈന്‍ നമ്പറുകള്‍ പ്രഖ്യാപിക്കും. ഡല്‍ഹിയിലെ വിഐപി സംസ്ക്കാരം അവസാനിപ്പിക്കുമെന്നും ജന്‍ ലോക്പാല്‍ ബില്‍ ഉടന്‍ പാസ്സാക്കുന്നതായിരിക്കുമെന്നും കെജ്രിവാള് വ്യക്തമാക്കി.
അതേസമയം കെജ്രിവാളിന്റ ആദ്യത്തെ മന്ത്രിസഭായോഗം തിങ്കളാഴ്ച്ചത്തേക്ക് മാറ്റി വെച്ചു. കെജ്രിവാളിന്റെ അനാരോഗ്യം മൂലമാണ് മന്ത്രിസഭ തിങ്കളാഴ്ച്ചത്തേക്ക് മാറ്റി വെച്ചത്.
Discussion about this post