പ്രശസ്ത കൊറിയൻ പോപ് ഗ്രൂപ്പായ ഇറ്റിസിയിലെ അംഗം ലിയയ്ക്ക് ഉത്കണ്ഠാരോഗം സ്ഥിരീകരിച്ചു. ലിയയുടെ ഏജൻസിയായ ജെവൈപിയാണ് താരത്തിന്റെ രോഗവിവരം പുറത്തുവിട്ടത്. പുതിയ ആൽബത്തിൽ ലിയ ഉണ്ടാകില്ലെന്നും ജെവൈപി അറിയിച്ചു. സാമൂഹ്യമാദ്ധ്യമത്തിലൂടെ ലിയയും തന്റെ രോഗ വിവരത്തേക്കുറിച്ച് പങ്കുവെച്ചിട്ടുണ്ട്.
ചികിത്സയുമായി ബന്ധപ്പെട്ട് വിട്ടുനിൽക്കുകയാണെന്നും അടുത്ത ആൽബത്തിൽ ഉണ്ടാകില്ലെന്നും പ്രസ്താവനയിലൂടെ ഏജൻസി വ്യക്തമാക്കി. ആരാധകർ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യത്തിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ താൻ കുറച്ചുനാളത്തേക്ക് വിട്ടുനിൽക്കുകയാണെന്നും ലിയയും അറിയിച്ചിട്ടുണ്ട്.
തലച്ചോറിലെ രാസവസ്തുക്കളിലെ അളവിലുണ്ടാകുന്ന വ്യതിയാനങ്ങളാണ് ഉത്കണ്ഠയിലേക്ക് നയിക്കുന്നത്. അമിതമായ നെഞ്ചിടിപ്പ്, കൈകാലുകളുടെ വിറയൽ, ഉറക്കക്കുറവ്, ദഹനക്കേട്, തുടർച്ചയായി നീണ്ടുനിൽക്കുന്ന വെപ്രാളം, കണ്ണിൽ ഇരുട്ടുകയറുക, ശ്വാസതടസ്സം തുടങ്ങിയവയാണ് രേഗത്തിന്റെ ചില ലക്ഷണങ്ങൾ.
Discussion about this post