ചെന്നൈ: നടി തൃഷയെക്കുറിച്ച് നടത്തിയ മോശം പരാമർശത്തിൽ മൻസൂർ അലിഖാനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ ലോകേഷ് കനകരാജ്. മൻസൂർ അലിഖാന്റെ മോശം പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നതായി അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകരെ ബഹുമാനിക്കാൻ പഠിക്കണം എന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
മൻസൂർ അലിഖാനിൽ നിന്നും ഉണ്ടായ മോശം പരാമർശം അങ്ങേയറ്റം നിരാശജനകമാണെന്ന് ലോകേഷ് കനകരാജ് പറഞ്ഞു. ഒന്നിച്ച് പ്രവർത്തിച്ചവരാണ് നമ്മൾ. സ്ത്രീകളെയും സഹപ്രവർത്തരെയുമെല്ലാം ബഹുമാനിക്കണം. അതിൽ ഒരു മേഖലയിലും യാതൊരു വിട്ടുവീഴ്ചയും ഇല്ല. അദ്ദേഹത്തിന്റെ പെരുമാറ്റത്തെ ശക്തമായി അപലപിക്കുന്നുവെന്നും ലോകേഷ് കൂട്ടിച്ചേർത്തു.
മൻസൂർ അലിഖാന്റെ പരാമർശത്തിനെതിരെ തൃഷ രംഗത്ത് എത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ലോകേഷ് കനകരാജിന്റെ പ്രതികരണം. തനിക്കെതിരെ മൻസൂർ അലിഖാൻ നടത്തിയ പരാമർശം അപലപനീയം എന്നായിരുന്നു തൃഷയുടെയും പ്രതികരണം. നടൻ മനുഷ്യരാശിയ്ക്ക് തന്നെ അപമാനം ആണെന്നും തൃഷ പറഞ്ഞിരുന്നു.
Discussion about this post