ഭോപ്പാൽ: 2023 വേൾഡ് കപ്പ് ഫൈനൽ മത്സരത്തിന്റെ പശ്ചാത്തലത്തിൽ ഉജ്ജയിനി മഹാകാലേശ്വർ ക്ഷേത്രത്തിൽ പ്രത്യേക പൂജ. ഇന്ത്യൻ ടീമിന്റെ വിജയത്തിന് വേണ്ടിയാണ് ക്ഷേത്രത്തിൽ പൂജ നടത്തിയത്. ഇന്ത്യയും- ഓസ്‌ട്രേലിയയുമാണ് ഇന്നത്തെ ഫൈനൽ മത്സരത്തിൽ ഏറ്റുമുട്ടുന്നത്.
ഭസ്മാരതി പൂജയാണ് ഇന്ത്യയുടെ വിജയത്തിനായി നടത്തിയത്. പുലർച്ചെ ക്ഷേത്രം തുറന്ന് മറ്റ് പൂജകൾ പൂർത്തിയാക്കിയ ശേഷമായിരുന്നു ഇത്. ക്ഷേത്രം അധികൃതരുടെയും പൂജാരിമാരുടെയും തീരുമാനപ്രകാരം ആയിരുന്നു പൂജ. ഇന്ത്യൻ ടീമിനായുള്ള ഭസ്മാരതി പൂജ ദർശിക്കാൻ നിരവധി ഭക്തരാണ് ക്ഷേത്രത്തിൽ എത്തിയത്. പൂജയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഇന്ത്യ- ഓസ്‌ട്രേലിയ ഫൈനൽ മത്സരം വലിയ പ്രതീക്ഷയോടെയാണ് ഇന്ത്യൻ ആരാധകർ കാത്തിരിക്കുന്നത്. ഇതുവരെ നടന്ന ഒൻപത് മത്സരങ്ങളിലും ഇന്ത്യ ഉജ്ജ്വലവിജയം നേടിയിരുന്നു. സമാനമായി ഫൈനലും വിജയിച്ച് ഇന്ത്യ കപ്പ് നേടുന്നതിനായി കാത്തിരിക്കുകയാണ് രാജ്യം. മഹാകാലേശ്വർ ക്ഷേത്രത്തിന് പുറമേ രാജ്യത്തെ നിരവധി ക്ഷേത്രങ്ങളിലാണ് ഇന്ത്യൻ ടീമിന് വേണ്ടി പ്രത്യേക പ്രാർത്ഥനകളും വഴിപാടുകളും നടന്നത്.
Discussion about this post