ന്യൂഡൽഹി: പലസ്തീന് വീണ്ടും സഹായമെത്തിച്ച് ഇന്ത്യ. അവശ്യസാധനങ്ങളുമായുള്ള വിമാനം പാലസ്തീനിലേക്ക് തിരിച്ചു. ഇസ്രായേൽ- ഹമാസ് പോരാട്ടത്തിന്റെ പശ്ചാത്തലത്തിൽ ഇത് രണ്ടാം തവണയാണ് ഇന്ത്യ പലസ്തീനിന് സഹായം നൽകുന്നത്.
കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ് ജയ്ശങ്കറാണ് ഇക്കാര്യം അറിയിച്ചത്. പലസ്തീനിലെ ജനങ്ങൾക്ക് മാനുഷിക സഹായം എത്തിക്കുന്നത് തുടരുകയാണെന്ന് അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. രണ്ടാംഘട്ട സഹായം പുറപ്പെട്ടുകഴിഞ്ഞു. 32 ടൺ അവശ്യസാധനങ്ങളാണ് ഇക്കുറി അയക്കുന്നത്. വ്യോമസേന വിമാനമായി സി 17 ന് സാധനങ്ങളുമായി പുറപ്പെട്ടു. ഈജിപ്തിലെ ഇൽ അരിഷ് എയർപോർട്ടിലേക്കാണ് വിമാനം പോകുന്നത് എന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാസം 22 നായിരുന്നു ഇതിന് മുൻപ് ഇന്ത്യ പലസ്തീനിന് സഹായം എത്തിച്ചത്. സാധനങ്ങളുടെയും വിമാനത്തിന്റെയും ചിത്രങ്ങളും അദ്ദേഹം ട്വിറ്ററിൽ പങ്കുവച്ചിട്ടുണ്ട്.
വിമാനത്താവളത്തിൽ നിന്നും ഈജിപ്ത്- ഗാസ അതിർത്തിയായ റഫയിൽ എത്തിക്കും. ഇവിടെ നിന്നുമാണ് മറ്റ് ഭാഗങ്ങളിലേക്ക് സാധനങ്ങൾ എത്തിക്കുക.
Discussion about this post