എറണാകുളം : കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ആലുവയിൽ എൽഡിഎഫ് സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന ഷെൽന നിഷാദ് അന്തരിച്ചു. 36 വയസ്സുകാരിയായ ഷെൽന അർബുദത്തെ തുടർന്ന് ഏതാനും നാളുകളായി ചികിത്സയിൽ കഴിയുകയായിരുന്നു.
മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയയെ തുടർന്നു കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരിക്കവേ ആണ് മരണം സംഭവിച്ചത്. മുൻ ആലുവ എംഎൽഎ കെ മുഹമ്മദ് അലിയുടെ മകൻ നിഷാദ് അലിയുടെ ഭാര്യ ആണ് ഷെൽന നിഷാദ്. ആർക്കിടെക്ട് ആയി ജോലി നോക്കിയിരുന്ന വ്യക്തിയായിരുന്നു. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ നിലവിലെ സിറ്റിംഗ് എംഎൽഎ അൻവർ സാദത്തിനെതിരെ മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെടുകയായിരുന്നു.
18,886 വോട്ടിൻ്റെ ഭൂരിപക്ഷത്തിനാണ് അന്‍വര്‍ സാദത്ത് ആലുവയിൽ വിജയിച്ചത്. സാദത്തിന് 73,703 വോട്ട് കിട്ടിയപ്പോള്‍ ഷെല്‍ന 54,817 വോട്ടുകള്‍ നേടിയിരുന്നു.
Discussion about this post