എറണാകുളം: ജഡ്ജിമാരുടെ പേരിൽ കോഴ വാങ്ങിയ കേസിൽ സൈബി ജോസഫിന്റെ ഹർജി തീർപ്പാക്കി ഹൈക്കോടതി. എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച് നൽകിയ ഹർജിയാണ് തീർപ്പിക്കാക്കിയത്. കേസിൽ രണ്ട് മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ട് സമർപ്പിക്കാൻ വിജിലൻസ് കോടതിക്ക് ഹൈക്കോടതി നിർദേശം നൽകി.
ജഡ്ജിമാരുടെ പേരിൽ പണം വാങ്ങിയെന്നതിന് തെളിവില്ലെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ആഴ്ച മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ റിപ്പോർട്ടും സമർപ്പിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ഹൈക്കോടതി ഹർജി തീർപ്പാക്കിയത്. അന്തിമ റിപ്പോർട്ടിന്റെ പകർപ്പിന് അപേക്ഷ നൽകിയാൽ ഹർജിക്കാരന് പകർപ്പ് കൈമാറണമെന്നും കോടതി നിർദ്ദേശിച്ചു.
മൂന്ന് ജഡ്ജിമാരുടെ പേരിൽ അഭിഭാഷകനായ സൈബി ജോസ് കോഴ വാങ്ങിയെന്നാണ് കേസ്. അഭിഭാഷകരുടെ പരാതിയിൽ ഹൈക്കോടതി വിജിലൻസ് നടത്തിയ അന്വേഷണത്തിൽ കുറ്റം ചെയ്തതായി കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറിയത്.
Discussion about this post