പട്‌ന:ബിഹാറിൽ ഛഠ് പൂജ കഴിഞ്ഞ് മടങ്ങിയ കുടുംബത്തിന് നേരെ അജ്ഞാതർ വെടിയുതിർത്തു.സംഭവസ്ഥലത്തുവെച്ചു തന്നെ കുടുംബത്തിലെ 2 പേർ മരിച്ചു.ചന്ദൻ കുമാർ, രാജ്‌നന്ദൻ കുമാർ എന്നിവരാണ് മരിച്ചത്. നാലുപേരുടെ നില ഗുരുതരാവസ്ഥയിൽ ആയതിനാൽ അവരെ വിദഗ്ധ ചികിത്സയ്ക്കായി പട്‌നയിലെ ആശുപത്രിയിലേക്ക് മാറ്റി.
പഞ്ചാബി മൊഹല്ല മേഖലയിൽ തിങ്കളാഴ്ച രാവിലെ ആയിരുന്നു സംഭവം.ഛാഠ് ഘട്ടിൽ നിന്ന് പൂജ കഴിഞ്ഞ് മടങ്ങുകയായിരുന്നു കുടുംബം. അവരുടെ വീടിന് സമീപം ഒളിച്ചിരുന്ന അക്രമികൾ കുടുംബത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു, പ്രണയവുമായി ബന്ധപ്പെട്ടാണ് വെടിവെയ്പ്പ് നടന്നതെന്നാണ് പ്രാഥമിക വിവരം.
പോലീസ് സംഭവസ്ഥലത്തെത്തി വെടിവെയ്പ്പിനായി ഉപയോഗിച്ച തോക്ക് കണ്ടെടുത്തിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചതായി ലക്ഷിസരായ് പോലീസ് സൂപ്രണ്ട് പങ്കജ് കുമാർ അറിയിച്ചു.
Discussion about this post