കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോടും വ്യാജ തിരിച്ചറിയൽ കാർഡ് വിവാദം. ഉണ്ണികുളം മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജിതിന്‍ ലാലിനെതിരേയാണ് ആരോപണം.
ജിതിന്‍ ലാല്‍ ജനനതിയതി തിരുത്തി മത്സരിച്ചതായി ആണ് പരാതി. ഇതുസംബന്ധിച്ച്, സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഷഹബാസ് വടേരി. ഷഹബാസിന്റെ പരാതിയിലാണ് യൂത്ത് കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് കോടതി നേരത്തെ സ്റ്റേ ചെയ്തിരുന്നത്.
അതേസമയം, പുതിയ നേതൃത്വം വരുന്നതിന്റെ ആശങ്കയാണ് വ്യാജ ഐഡി ആരോപണങ്ങൾക്ക് പിന്നിലെന്ന് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിച്ചു. സർക്കാരുകൾക്കെതിരെ നടക്കുന്ന സമരങ്ങളെ ഉൾപ്പെടെ തടയാൻ വേണ്ടിയാണ് ഈ ആരോപണങ്ങളെന്ന് രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു. സംഭവത്തിൽ, തിരഞ്ഞെടുപ്പ് നടത്തിയ ഏജൻസിയിൽ നിന്ന് വിവരങ്ങൾ തേടാനൊരുങ്ങുകയാണ് പോലീസ്. സെർവറിലെ വിവരങ്ങൾ ആവശ്യപ്പെടും. ഇതിനായി യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് കത്ത് നൽകുമെന്നും പോലീസ് അറിയിച്ചു. വിവരങ്ങൾ കൈമാറിയില്ലെങ്കിൽ തെളിവ് നശിപ്പിച്ചതടക്കമുള്ള കുറ്റങ്ങളും ചുമത്താൻ സാധ്യതയുണ്ട്.
Discussion about this post