കൊല്‍ക്കത്ത: സി.പി.എം കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനവുമായി പി.രാജീവ്. ചെറുപ്പക്കാരെ നേതൃത്വത്തിലേക്ക് കൊണ്ടുവരാന്‍ പാര്‍ട്ടിയ്ക്ക് കഴിയുന്നില്ല. ചെറുപ്പത്തില്‍ നേതൃത്വത്തിലേക്ക് വന്നവരാണ് പ്രകാശ് കാരാട്ടും സീതാറാം യെച്ചൂരിയുമെന്നും അദ്ദേഹം പറഞ്ഞു.
കൊല്‍ക്കത്തയില്‍ നടക്കുന്ന സി.പി.എം പാര്‍ട്ടി പ്ലീനത്തിലാണ് പി.രാജീവ് കേന്ദ്ര നേതൃത്വത്തിനെതിരെ വിമര്‍ശനമുന്നയിച്ചത്.
യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി മുഴുവന്‍സമയ പ്രവര്‍ത്തകര്‍ക്ക് സ്വയം വിരമിക്കല്‍ അടക്കമുള്ളവ ഏര്‍പ്പെടുത്തുന്നകാര്യം കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്യുന്നതിനിടെയാണ് ഈ വിഷയത്തില്‍ പി രാജീവിന്റെ വിമര്‍ശം. വിവിധ കമ്മിറ്റികളില്‍ യുവാക്കള്‍ക്ക് സംവരണം ഏര്‍പ്പെടുത്തണമെന്ന നിര്‍ദേശവും കേന്ദ്രം നേതൃത്വം തയ്യാറാക്കിയ കരട് റിപ്പോര്‍ട്ടിലുണ്ട്.
Discussion about this post