കോഴിക്കോട്: മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകന് ചാണ്ടി ഉമ്മനും താനുമായി നടത്തിയ ബിസിനസ് സംബന്ധിച്ച രേഖകള്‍ സോളാര്‍ കമീഷന് മുന്നില്‍ ഹാജരാക്കുമെന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന്.
തന്നെ കള്ളനെന്നും കൊലപാതകിയെന്നും വിളിക്കാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മികമായി അവകാശമില്ല. താന്‍ ഹാജരാക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്കും സോളാര്‍ കമ്മീഷന് മുന്നി!ല്‍ ഹാജരാകേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.
ധൈര്യമുണ്ടെങ്കില്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച് അന്വേഷണത്തെ നേരിടട്ടെ. കള്ളനും കൊലപാതകിയും ആരാണെന്ന് അപ്പോഴറിയാമെന്നും ബിജു കൂട്ടിച്ചേര്‍ത്തു. സോളാര്‍ കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് കോടതിയിലേക്കു കൊണ്ടു വന്നപ്പോഴാണ് ബിജു രാധാകൃഷ്ണന് മാധ്യമങ്ങളോട് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
Discussion about this post