ചെന്നൈ :നടി തൃഷയ്‌ക്കെതിരെ നടത്തിയ വിവാദ പരാമർശത്തിൽ താൻ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. മാപ്പ് പറയാൻ തക്ക കാരണം എന്താണുള്ളത്? സിനിമയിൽ ഉള്ള ബലാത്സംഗ രംഗങ്ങൾ യാഥാർഥ്യം ആണോ മൻസൂർ അലി ഖാൻ ചോദിച്ചു. തന്നോട് വിശദീകരണം ചോദിക്കാതെയാണ് താരസംഘടന മാപ്പ് പറയാൻ ആവശ്യപ്പെട്ടതെന്ന് നടൻ പറഞ്ഞു.
നാലുമണിക്കൂറിനുള്ളിൽ നോട്ടീസ് പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നും നടൻ ഭീഷണിപ്പെടുത്തി. അടുത്തിടെ പുറത്തിറങ്ങിയ ലിയോ സിനിമയുമായി ബന്ധപ്പെട്ട അഭിമുഖത്തിലാണ് മൻസൂർ അലി ഖാൻ വിവാദ പരാമർശം നടത്തിലായത്. തൃഷയാണ് സിനിമയിൽ നായിക എന്നറിഞ്ഞപ്പോൾ നടിയ്‌ക്കൊപ്പം കിടപ്പറ രംഗങ്ങളിൽ അഭിനയിക്കാൻ അവസരം ലഭിക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത് എന്നാണ് മൻസൂർ അലി പറഞ്ഞത്. അഭിമുഖത്തിൽ റോജ, ഖുശ്‌ബു എന്നീ നടിമാരെക്കുറിച്ചും നടൻ മോശം പരാമർശം നടത്തിയിരുന്നു.
തൃഷ തന്നെയാണ് നടനെതിരെ രൂക്ഷ വിമർശനവുമായി ആദ്യമെത്തിയത്. ഇനിയൊരിക്കലും ഇയാളോടൊപ്പം അഭിനയിക്കില്ലെന്നും നടി വ്യക്തമാക്കി. മൻസൂർ അലിഖാനെതിരെ സിനിമ താരങ്ങളുടെ ഭാഗത്തുനിന്നും വ്യാപക പ്രതിഷേധങ്ങളാണ് ഉണ്ടായിരിക്കുന്നത്.
Discussion about this post