തിരുവനന്തപുരം: സംസ്ഥാനത്ത് ഒൻപത് ജില്ലകളിലെ സ്കൂളുകൾക്ക് നാളെ അവധി. ഒന്ന് മുതൽ ഒൻപത് വരെയുള്ള ക്ലാസുകൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. അദ്ധ്യാപകർക്കുള്ള ക്ലസ്റ്റർ പരിശീലനം ഉള്ള ജില്ലകളിലാണ് അവധി.
കൊല്ലം, എറണാകുളം, കോട്ടയം, വയനാട് ജില്ലകളിൽ ഈ അവധി ബാധകമല്ല. കൊല്ലം, എറണാകുളം ജില്ലകളിൽ 28 നും, കോട്ടയത്ത് 29 നും, വയനാട് 24 നുമാണ് ക്ലസ്റ്റർ പരിശീലനം നടക്കുക. ഈ സാഹചര്യത്തിലാണ് ഈ നാല് ജില്ലകളിലെ സ്കൂളുകളെ അവധിയിൽ നിന്നും മാറ്റി നിർത്തിയിരിക്കുന്നത്.
Discussion about this post