ജയ്പൂർ:സംസ്ഥാനത്തെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾക്ക് ഉത്തരവാദി കോൺഗ്രസ് സർക്കാർ ആണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ അഞ്ചുവർഷത്തെ കോൺഗ്രസ് ഭരണത്തിൽ വികസനപ്രവർത്തനങ്ങളിൽ കോൺഗ്രസ് പൂർണപരാജമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.ദിയോഗറിൽ പൊതുയോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
രാജസ്ഥാനിലെ സ്ത്രീകൾ കോൺഗ്രസ് ഭരണത്തിൽ പൊറുതിമുട്ടി. സ്ത്രീകൾക്കെതിരെ കൂടുതൽ അതിക്രമം നടത്തിയ സർക്കാർ ഇനിയും അധികാരത്തിൽ കയറ്റാൻ അവർ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിയുടെ പ്രവർത്തനത്തെ കുറിച്ച് അറിയാത്ത നിരവധി ആളുകളുണ്ട്. എന്നാൽ ഞങ്ങളുടെ പാർട്ടിയിലെ പ്രവർത്തകരുടെ ചോരയും വിയർപ്പും കൊണ്ടാണ് ബിജെപി എന്ന പാർട്ടി ഉണ്ടായതെന്ന് അവർക്കറിയില്ല. രാജസ്ഥാനിൽ അമ്മമാരും സഹോദരിമാരും അവരുടെ ജോലിയ്ക്കിടയിലാണ് ബിജെപിയുടെ പൊതുയോഗത്തിൽ പങ്കെടുക്കാൻ എത്തിയിരിക്കുന്നത്. ബിജെപി അധികാരത്തിൽ എത്താൻ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് സംസ്ഥാനത്തെ സ്ത്രീകൾ ആണെന്നും അദ്ദേഹം പറഞ്ഞു.അതിനാലാണ് ഭൂരിഭാഗം സ്ത്രീകളും അമ്മമാരും അടങ്ങുന്ന ജനക്കൂട്ടം ആഹ്ലാദിക്കുകയും കൈയടിക്കുകയും ചെയ്യുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാനത്തെ 200 സീറ്റുകളിലേക്കുള്ള നിയമസഭാ വോട്ടെടുപ്പ് നവംബർ 25നാണ് നടക്കുക.
Discussion about this post