Sunday, October 18, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

അടൂരിൽ മാത്രം തയ്യാറാക്കിയത് 2000 വ്യാജ തിരിച്ചറിയൽ കാർഡുകൾ; രാഹുൽ മാങ്കൂട്ടത്തിലിന് കുരുക്ക് മുറുകുന്നു; കേന്ദ്ര ഏജൻസി അന്വേഷണം ഏറ്റെടുത്തേക്കും

വരാനിരിക്കുന്ന നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ പരീക്ഷണശാലയായിരുന്നു ഈ സംഭവമെന്നും ബിജെപി സംശയിക്കുന്നു

by Brave India Desk
Nov 23, 2023, 08:34 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ച കേസിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ അന്വേഷണം ശക്തമാകുന്നു. കേസിന്റെ അന്വേഷണം ക്രൈം ബ്രാഞ്ചിന് വിടാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്. നിലവിലെ എട്ടംഗ അന്വേഷണ സംഘത്തിന് സംസ്ഥാന വ്യാപക പരിശോധനകൾക്ക് പരിമിതിയുള്ളതിനാൽ, കേന്ദ്ര ഏജൻസി അന്വേഷിക്കണമെന്ന ആവശ്യമുയർന്നാലും അതിനെ കേരള പോലീസ് എതിർക്കാൻ സാദ്ധ്യതയില്ല.

വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിതിയിൽ സംസ്ഥാന വ്യാപകമായി തട്ടിപ്പു നടന്നു എന്നാണ് നിലവിലെ അന്വേഷണ സംഘത്തിൻറെ കണ്ടെത്തൽ. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വിവിധ ജില്ലകളിൽ പ്രാദേശികമായി വ്യാജ തിരിച്ചറിയൽ കാർഡുകൾ നിർമ്മിച്ചിട്ടുണ്ട്. അടൂർ കേന്ദ്രീകരിച്ച് മാത്രം 2000 വ്യാജ കാർഡുകൾ തയ്യാറാക്കി എന്നാണ് അന്വേഷണ സംഘം കണ്ടെത്തിയിരിക്കുന്നത്.

Stories you may like

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കിയത് യൂത്ത് കോൺഗ്രസ് ഓഫീസിലാണ് എന്നാണ് വിവരം. കേസിലെ ഒന്നും രണ്ടും പ്രതികൾ പിടിയിലാകുമ്പോൾ സഞ്ചരിച്ചിരുന്നത് രാഹുൽ മാങ്കൂട്ടത്തിന്റെ കാറിൽ ആയിരുന്നു എന്ന് കണ്ടെത്തിയിട്ടുണ്ട്. KL 26-L – 3030 എന്ന കാറിന്റെ രജിസ്ട്രേഷൻ നമ്പർ രാഹുൽ ബി ആർ എന്ന പേരിലാണ്. ഈ സംഭവവും വിരൽ ചൂണ്ടുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന നേതൃത്വങ്ങളിലേക്കാണ്.

വ്യാജ തിരിച്ചറിയൽ കാർഡുകൾ തയ്യാറാക്കാൻ ഉപയോഗിച്ച ആപ്പിന്റെ വിശദ വിവരങ്ങൾ അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ഇതിനായി പലവിധ എഡിറ്റിംഗ് ആപ്പുകൾ ഉപയോഗിച്ചു.

അതേസമയം, വ്യാജ തിരിച്ചറിയൽ കാർഡ് തയ്യാറാക്കിയ സംഭവത്തിൽ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. സംഭവം രാജ്യസുരക്ഷയെ ബാധിക്കുന്നതാണെന്നും അതിനാൽ കേസിൽ കേന്ദ്ര ഏജൻസിയുടെ അന്വേഷണം വേണമെന്നുമാണ് ബിജെപിയുടെ നിലപാട്. വരാനിരിക്കുന്ന നിയമസഭാ- ലോക്സഭാ തിരഞ്ഞെടുപ്പുകൾ അട്ടിമറിക്കാനുള്ള ഗൂഢാലോചനയുടെ പരീക്ഷണശാലയായിരുന്നു ഈ സംഭവമെന്നും ബിജെപി സംശയിക്കുന്നു.

എന്നാൽ, വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണവുമായി ബന്ധപ്പെട്ട കേസ് അന്വേഷണം തന്നിലേക്ക് എത്തിക്കാൻ ഗൂഢാലോചന നടക്കുന്നതായാണ് രാഹുൽ മാങ്കൂട്ടത്തിൽ ആരോപിക്കുന്നത്. കേസിന് പിന്നിൽ സിപിഎം – ബിജെപി കൂട്ടുകെട്ടാണെന്നും മാങ്കൂട്ടത്തിൽ ആരോപിക്കുന്നു.

Tags: crime branchkerala policecentral agencyYouth Congress ElectionsFake ID CardsRahul Mamkoottathil
Share1
Tweet
Send
Share

Latest stories from this section

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

പുറമ്പോക്ക് ഭൂമി തരംമാറ്റാൻ 10 ലക്ഷം രൂപ കൈക്കൂലി; എൽഡിഎഫ് കൗൺസിലറുടെ വീട്ടിൽ വിജിലൻസ് മിന്നൽ റെയ്ഡ്

ജയിൽ ചാടി നേരെ പോലീസ് സ്റ്റേഷനിൽ; ആധാർ കാർഡ് തിരികെ ചോദിച്ചെത്തിയ മോഷണക്കേസ് പ്രതി പോലീസ് കണ്ണുവെട്ടിച്ച് വീണ്ടും മുങ്ങി

 മാതാപിതാക്കൾ മരിച്ച പെൺകുട്ടിയെ ബന്ധുക്കൾ വിറ്റത് കോവളത്തെ സ്പായിൽ! പീഡനത്തിന് ഇരയായി; വ്യാജ ആധാർ കാർഡും കണ്ടെത്തി, രണ്ട് പേർ അറസ്റ്റിൽ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

മാസപ്പടി കേസ് സെറ്റിൽ ചെയ്യുന്നുവെന്ന ആക്ഷേപം കേൾക്കുന്നു; സർക്കാരിന്റെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്ന് ചാണ്ടി ഉമ്മൻ

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

കിഫ്ബി കടമെടുപ്പ് ധനസ്ഥിതിയെ ബാധിക്കും; ബാലഗോപാലിന്റെ ആശങ്ക തള്ളി മുൻ സർക്കാർ; നിർണായക ഫയലുകൾ പുറത്ത്

Latest News

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

അമേരിക്ക തൊട്ടാൽ വൻ ദുരന്തം നേരിടേണ്ടി വരും! യുഎസിനും മധ്യപൂർവേഷ്യക്കും കടുത്ത മുന്നറിയിപ്പുമായി ഇറാന്റെ പുതിയ പ്രതിരോധ മന്ത്രി മെഹർദാദ് അഖ്‌ലാഖി

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

ആഘോഷകാലത്ത് പണി കിട്ടരുത്! പാൽ, മാംസം, പനീർ ഉൾപ്പെടെയുള്ളവയ്ക്ക് പുതിയ നിർദേശങ്ങളുമായി ഫുഡ് സേഫ്റ്റി അതോറിറ്റി; ലംഘിച്ചാൽ സീൽ ചെയ്യും

വിലയല്ല ഗുണനിലവാരം നിശ്ചയിക്കുന്നത്; ജനറിക് മരുന്നുകൾ ബ്രാൻഡഡ് മരുന്നുകൾക്ക് തുല്യമെന്ന് പഠനറിപ്പോർട്ട്

കാൻസർ രോഗികൾക്ക് ആശ്വാസമായി വൻ പ്രഖ്യാപനം; മരുന്നുവിലയിൽ 70 ശതമാനം വരെ കുറവുവരുത്താൻ കേന്ദ്രസർക്കാർ; പുതിയ വില നവംബർ 9 മുതൽ

ഒറ്റക്ലിക്കിൽ മദ്യം വീട്ടുപടിക്കലെത്തും; ഒരുമസമയം മൂന്ന് ലിറ്റർ; ശുപാർശയുമായി ബെവ്‌കോ

കുടിച്ച് വണ്ടിയോടിച്ചാൽ ആറുമാസം തടവും പണിയും ഉറപ്പ്! റോഡിലിറങ്ങി കേരള പൊലീസ്; 6,199 പേർക്കെതിരെ കേസ്, മുന്നിൽ എറണാകുളം

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

മക്കളെ നഷ്ടപ്പെടുന്ന വേദന വലുതാണ്, എന്റെ മകന്റെ ഭാവിയോർത്തും പേടിയാണ്;മിനികൂപ്പർ അപകടത്തിൽസുഹൈലിന്റെ മാതാവ്

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

വിമർശകരുടെ വായടപ്പിക്കുന്ന സഞ്ജു മാജിക്; കിവീസ് പരമ്പരയിലെ ടീം സെലക്ഷനെക്കുറിച്ച് അഭിഷേക് നായർ

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

നാട് ഒന്നടങ്കം ഭ്രാന്തനാക്കാൻ ശ്രമിച്ചപ്പോൾ വീണുപോയ ബാലൻ മാഷ്; ഇന്നും നമ്മെ വേട്ടയാടുന്ന ‘തനിയാവർത്തനം

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

സൗദിയിൽ ഹൂതി ആക്രമണ ഭീഷണി ശക്തം; ടെറസിലോ ബാൽക്കണിയിലോ നിൽക്കരുത്, ഇന്ത്യക്കാർക്ക് കടുത്ത നിർദേശവുമായി റിയാദ് എംബസി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies