ലക്‌നൗ : കശ്‍മീരിൽ വീരമൃത്യു വരിച്ച സൈനികന്റെ കുടുംബത്തിന് 50 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കൂടാതെ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിൽ ഒരാൾക്ക് സർക്കാർ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ജമ്മു കശ്മീരിലെ രജൗരിയിൽ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ച ക്യാപ്റ്റൻ ശുഭം ഗുപ്തയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ച ശേഷമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
അദ്ദേഹത്തോടുള്ള ആദരസൂചകമായി ആഗ്രയിലെ റോഡിന് ക്യാപ്റ്റൻ ഗുപ്തയുടെ പേര് നൽകുമെന്നും അദ്ദേഹം അറിയിച്ചു.
ക്യാപ്റ്റൻ ഗുപ്തയടക്കം അഞ്ചു സൈനികരാണ് ഏറ്റുമുട്ടലിൽ വീരമൃത്യു വരിച്ചത്.
ആർമിയിൽ നിന്നും വിരമിച്ച അമ്മാവൻ ടോട്ട റാം ഗുപ്തയിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് ശുഭം സൈന്യത്തിൽ ചേർന്നത്.അദ്ദേഹം വളരെ ധീരനായ ഉദ്യോഗസ്ഥനായിരുന്നു, കൂടാതെ നിരവധി നിർണായക ദൗത്യങ്ങൾ ഏറ്റെടുത്ത് കരസേനയുടെ പ്രത്യേക സേനയ്ക്കായി പരിശീലനം നേടിയിരുന്നു എന്നും സഹോദരൻ റിഷഭ് ഗുപ്ത പറഞ്ഞു.
ക്യാപ്റ്റൻ ശുഭം ഗുപ്തയുടെ സംസ്കാര ചടങ്ങുകൾ വെള്ളിയാഴ്ച നടക്കും.
Discussion about this post