ന്യൂഡല്‍ഹി : തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്രയ്‌ക്കെതിരെ കൂടുതല്‍ ഗുരുതര ആരോപണങ്ങള്‍. മഹുവയുടെ പാര്‍ലമെന്റ് ലോഗിന്‍ ഐഡി ദുബായില്‍
നിന്ന് മാത്രമല്ല മറ്റ് പല സ്ഥലങ്ങളില്‍ നിന്നും ആക്‌സസ് ചെയ്തതായി റുപ്പോര്‍ട്ട്. ന്യൂജേഴ്‌സി, യുണൈറ്റഡ് സ്റ്റേറ്റ്‌സ്, ബംഗളുരു എന്നിവിടങ്ങളില്‍ നിന്നും ആക്‌സസ് ചെയ്തന്നാണ് വിവരം. ലോക്‌സഭയില്‍ ചോദിക്കുന്ന ചോദ്യങ്ങളില്‍ ബിസിനസ്സുകാരനായ ദര്‍ശന്‍ ഹിരാനന്ദാനിയുമായി ബന്ധമുള്ള ഒരാളെ ഉള്‍പ്പെടുത്താന്‍ തന്റെ പാര്‍ലമെന്റ് ലോഗിന്‍ ഐഡിയും പാസ്വേഡും പങ്കിട്ടതായി മഹുവ മൊയ്ത്ര നേരത്തെ സമ്മതിച്ചിരുന്നു.
മഹുവ മൊയ്ത്ര കൊല്‍ക്കത്തയിലും ഡല്‍ഹിയിലും ആയിരുന്നപ്പോള്‍ ന്യൂജേഴ്‌സിയില്‍ നിന്നും ബെംഗളൂരുവില്‍ നിന്നും ലോഗിന്‍ ക്രെഡന്‍ഷ്യലുകള്‍ ഉപയോഗിച്ചിരുന്നതായി ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മന്ത്രാലയം കണ്ടെത്തിയിരുന്നു. അതേസമയം തന്റെ പാര്‍ലമെന്റ് ലോഗിന്‍ വിശദാംശങ്ങള്‍ ഹിരാനന്ദാനിയുമായി പങ്കുവെച്ചെങ്കിലും വ്യവസായി ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യാന്‍ സ്വന്തമായി ലോഗിന്‍ ചെയ്തില്ലെന്നാണ് തൃണമൂല്‍ എം പിയുടെ വാദം.
“ദര്‍ശന്‍ ഹിരാനന്ദാനിയുടെ ഓഫീസിലെ ആരോ ഞാന്‍ പാര്‍ലമെന്റ് ചോദിച്ച ചോദ്യം വെബ്‌സൈറ്റില്‍ ടൈപ്പ് ചെയ്തിട്ടുണ്ട്. ചോദ്യം ഇട്ട ശേഷം അവര്‍ എന്നെ അറിയിക്കാന്‍ വിളിക്കും. എന്റെ നിയോജക മണ്ഡലത്തില്‍ എപ്പോഴും തിരക്കുള്ളതിനാല്‍ എല്ലാ ചോദ്യങ്ങളും ഒറ്റയടിക്ക് ഞാന്‍ വായിക്കും. എന്റെ മൊബൈലില്‍ ഒരു ഒടിപി വരും. ഞാന്‍ ആ ഒടിപി നല്‍കിയതിനുശേഷം മാത്രമേ അവര്‍ക്ക് ചോദ്യം സമര്‍പ്പിക്കാനാവൂ. അതിനാല്‍, ദര്‍ശന്‍ എന്റെ ഐഡിയില്‍ ലോഗിന്‍ ചെയ്ത് സ്വന്തം ചോദ്യങ്ങള്‍ ഇടുമെന്ന ആശയം പരിഹാസ്യമാണ്”, മഹുവ മൊയ്ത്ര വാദിച്ചു. ടിഎംസി എംപി തന്റെ പാര്‍ലമെന്ററി ലോഗിന്‍ വിശദാംശങ്ങള്‍ തന്നോട് പങ്കിട്ടുവെന്ന ഹിരാനന്ദാനിയുടെ സത്യവാങ്മൂലത്തോടായിരുന്നു മഹുവ മൊയ്ത്രയുടെ പ്രതികരണം
നേരത്തെ മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് പാര്‍ലമെന്റ് വെബ്സൈറ്റിന്റെ ലോഗിന്‍ നിയമങ്ങള്‍ ലോക്സഭാ സെക്രട്ടേറിയേറ്റ് മാറ്റിയിരുന്നു. പുതിയ നിയമങ്ങള്‍ അനുസരിച്ച് എംപിയുടെ പേഴ്സണല്‍ സ്റ്റാഫിനോ ഏതെങ്കിലും മൂന്നാം കക്ഷിക്കോ ഡിജിറ്റല്‍ സന്‍സദ് വെബ്സൈറ്റ് ആക്സസ് ചെയ്യാനോ, എംപിയുടെ പേരില്‍ നോട്ടീസ് നല്‍കാനോ ചോദ്യങ്ങള്‍ സമര്‍പ്പിക്കാനോ കഴിയില്ല. വ്യക്തിഗത ലോഗിന്‍ വിശദാംശങ്ങള്‍ ഉപയോഗിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് മാത്രമേ സൈറ്റ് ഉപയോഗിക്കാന്‍ കഴിയൂ.
എംപിമാരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ ഫോണുകളില്‍ ഒടിപികള്‍ വരും, വെരിഫിക്കേഷന്‍ നല്‍കിയതിന് ശേഷം മാത്രമേ സൈറ്റിലേക്ക് പ്രവേശിക്കാന്‍ കഴിയൂ. പാര്‍ലമെന്റില്‍ ചോദ്യങ്ങള്‍ ചോദിക്കാന്‍ വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് മഹുവ മൊയ്ത്ര കൈക്കൂലി വാങ്ങിയെന്ന് ആരോപിച്ച് ബിജെപി എംപി നിഷികാന്ത് ദുബെ പരാതി നല്‍കിയതിനെ തുടര്‍ന്നാണ് ചട്ടങ്ങളില്‍ മാറ്റം വരുത്തിയത്. സുപ്രീം കോടതി അഭിഭാഷകന്‍ ജയ് അനന്ത് ദേഹാദ്രായിയുടെ കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു നിഷികാന്ത് ദുബെയുടെ ആരോപണങ്ങള്‍.
Discussion about this post