ശ്രീനഗർ: ജമ്മു കശ്മീരിലുണ്ടായ ഏറ്റുമുട്ടലിൽ സുരക്ഷാ സേന വധിച്ച ഭീകരർ മുൻ പാക് സൈനികരാണെന്ന് ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദി. മാദ്ധ്യമങ്ങളോട് ആയിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. ജമ്മു കശ്മീരിൽ ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെയാണ് വധിച്ചത്. ഇരുവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. ലഷ്‌കർ ഇ ത്വയ്ബ ഭീകരരെയാണ് ഏറ്റുമുട്ടലിൽ വധിച്ചത്. ഇരുവരും പാക് സൈന്യത്തിൽ നിന്നും വിരമിച്ച പട്ടാളക്കാരാണെന്നും ഉപേന്ദ്ര ദ്വിവേദി കൂട്ടിച്ചേർത്തു.
വ്യാഴാഴ്ചയായിരുന്നു രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ ഭീകരരെ സുരക്ഷാ സേന വകവരുത്തിയത്. കഴിഞ്ഞ ദിവസം രജൗരിയിൽ ഉണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് സൈനികരെ സുരക്ഷാ സേന വധിച്ചിരുന്നു. ഇതിന്റെ തുടർച്ചയെന്നോണം രജൗരിയിൽ പരിശോധന നടത്തുകയായിരുന്നു.
Discussion about this post