മനുഷ്യനടക്കമുള്ള ജീവജാലങ്ങളുടെ പ്രാണന്‍ നിലനിര്‍ത്തുന്നതിന് അത്യാവശ്യമായ ഒരു വാതക മൂലകമാണ് ഓക്‌സിജന്‍. വായുവിലെ ഓക്‌സിജനുപയോഗിച്ചാണ് ജന്തുകോശങ്ങള്‍ ശരീരപ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നത്. ഏതാണ്ട് നാലര മില്യണ്‍ വര്‍ഷം മുന്‍പ് ഭൂമി രൂപംകൊണ്ടപ്പോള്‍ അന്തരീക്ഷം ഇങ്ങനെയൊന്നുമായിരുന്നില്ല എന്നാണ് പറയപ്പെടുന്നത്.
ഭൂമിയില്‍ ഓക്സിജന്റെ സാന്നിദ്ധ്യം ഉണ്ടാകില്ലെന്ന പുതിയ കണ്ടുപിടിത്തത്തിലേക്കാണ് ഇപ്പോള്‍ ഗവേഷകര്‍ എത്തിയിരിക്കുന്നത്. ഏകദേശം 2.4 ബില്യണ്‍ വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള അവസ്ഥയിലേക്ക് ഭൂമിയുടെ അന്തരീക്ഷത്തില്‍ മാറ്റം സംഭവിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത് .അതായത് ഓക്സിജന്‍ ഇല്ലാത്ത അവസ്ഥയിലേക്ക് ഭൂമി എത്തുമെന്ന്.കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്ക് ശേഷമാകും ഭൂമിയില്‍ അത്തരത്തിലൊരു മാറ്റം സംഭവിക്കുക. അന്തരീക്ഷ ഓക്സിജന്റെ ഗണ്യമായ വര്‍ദ്ധനവ് നമ്മുടെ ഗ്രഹത്തിന്റെ പരിസ്ഥിതിയെ അടിസ്ഥാനപരമായി മാറ്റും. അതോടുകൂടി മനുഷ്യര്‍ ഉള്‍പ്പെടെയുള്ള ജീവജാലങ്ങളുടെ നിലനില്‍പ്പ് തന്നെ ഇല്ലാതാവുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ ഗവേഷകര്‍ ഭൂമിയുടെ മാതൃകയുണ്ടാക്കി സൂര്യന്റെ വെളിച്ചത്തിന്റെ മാറ്റവും കാര്‍ബണ്‍ ഡയോക്സൈഡിലെ അളവിലെ മാറ്റവും പഠിച്ചു. അന്തരീക്ഷത്തില്‍ കാര്‍ബണ്‍ ഡയോക്സൈഡിന്റെ അളവിലെ കുറവ് വിശദമായി പരിശോധിച്ചു .ഇത് അളവില്‍ കുറയുമ്പോള്‍ സസ്യങ്ങള്‍ക്ക് പ്രകാശസംശ്ലഷണം നടത്താന്‍ സാധിക്കാതെ വരും. അപ്പോള്‍ ഓക്‌സിജന്‍ ഉല്‍പാദനത്തില്‍ ഗണ്യമായ കുറവുണ്ടാക്കും.
നിലവില്‍ ഒരു ദശലക്ഷം മടങ്ങ് ഓക്‌സിജന്റെ കുറവാണ് കാണിക്കുന്നതെന്ന് ഭൂമി ശാസ്ത്രജ്ഞനായ ക്രിസ് റെയ്ന്‍ഹാര്‍ഡ് പറയുന്നത്. ഇത്തരമൊരു കുറവ് ഈ ഗ്രഹത്തെ എയറോബിക് ജീവജാലങ്ങള്‍ക്ക് വാസയോഗ്യമല്ലാതാക്കും. ഇത് നിലവില്‍ ഭൂമിയില്‍ തഴച്ചുവളരുന്ന ഭൂരിഭാഗം ജീവജാലങ്ങളുടെയും നാശത്തെ സൂചിപ്പിക്കുന്നു.ഓക്സിജനെ ആശ്രയിച്ചുള്ള ജീവജാലങ്ങള്‍ അപ്രത്യക്ഷമായതിന് ശേഷം വായു ആവിശ്യമില്ലാത്ത ജീവജാലങ്ങള്‍ ആധിപത്യം സ്ഥാപിക്കും.
Discussion about this post