ആലപ്പുഴ : മകന്റെ മരണം സമ്മാനിച്ച ദുഃഖം താങ്ങാനാവാതെ മാതാവ് ജീവനൊടുക്കി. മാവേലിക്കര താലൂക്ക് ആശുപത്രിയിലെ ഡോക്ടർ ആയ ഡോ. മെഹറുന്നീസ (48) ആണ് മകന്റെ വിയോഗം താങ്ങാനാവാതെ ആത്മഹത്യ ചെയ്തത്. വെള്ളിയാഴ്ച രാവിലെ ഏഴരയോടെ ആയിരുന്നു ഡോക്ടർ മെഹറുന്നീസയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
മെഹറുന്നീസയുടെ മകൻ കാനഡയിൽ എൻജിനീയറിംഗ് വിദ്യാർത്ഥി ആയിരുന്നു. കഴിഞ്ഞ ദിവസമാണ് മകൻ കാനഡയിൽ വെച്ച് ഒരു വാഹനാപകടത്തിൽ മരണപ്പെട്ടത്. മകന്റെ മരണവാർത്ത അറിഞ്ഞുണ്ടായ മനോവിഷമത്താൽ ആണ് ഡോക്ടർ ആത്മഹത്യ ചെയ്തത് എന്നാണ് പ്രാഥമിക വിവരം.
നിലവിൽ മാവേലിക്കര താലൂക്ക് ആശുപത്രിയിൽ ജോലി ചെയ്യുന്ന ഡോക്ടർ മെഹറുന്നീസ മുൻപ് കായംകുളം താലൂക്ക് ആശുപത്രിയിലും ദീർഘകാലം സേവനമനുഷ്ഠിച്ചിരുന്നു. പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലും മാവേലിക്കര താലൂക്ക് ആശുപത്രിയിലും പൊതുദർശനത്തിന് വെച്ചു.
Discussion about this post