ബാങ്കോക്ക്: സമാധാനം പ്രോത്സാഹിപ്പിക്കുന്ന ഹിന്ദു മൂല്യങ്ങൾ ഉയർത്തിക്കാട്ടി തായ്ലൻഡ് പ്രധാനമന്ത്രി ശ്രേത്ത തവിസിൻ. അഹിംസ, സത്യം, സഹിഷ്ണുത, ഐക്യം എന്നീ ഹിന്ദു മൂല്യങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാൽ മാത്രമേ ലോകത്ത് സമാധാനം സ്ഥാപിതമാകൂയെന്ന് അദ്ദേഹം പറഞ്ഞു.
പുരോഗമനപരവും കഴിവുറ്റതുമായ സമൂഹമായി ലോകത്ത് ഹിന്ദുക്കളുടെ സ്വത്വം സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ, മൂന്നാം ലോക ഹിന്ദു കോൺഗ്രസ് ഇന്ന് ഇവിടെ ഉദ്ഘാടനം ചെയ്തായി അദ്ദേഹം പറഞ്ഞു. ആതിഥേയ രാജ്യത്തിന്റെ പ്രധാനമന്ത്രി തവിസിൻ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുക്കേണ്ടതായിരുന്നുവെങ്കിലും ചില കാരണങ്ങളാൽ അദ്ദേഹത്തിന് വരാൻ കഴിഞ്ഞില്ല. തായ്ലൻഡ് പ്രധാനമന്ത്രിയുടെ സന്ദേശം യോഗത്തിൽ വായിച്ചു. ഹിന്ദുമതത്തിന്റെ തത്വങ്ങളിലും മൂല്യങ്ങളിലും സംഘടിപ്പിച്ച ലോക ഹിന്ദു കോൺഗ്രസിന് ആതിഥേയത്വം വഹിക്കുന്നത് തായ്ലൻഡിന് അഭിമാനമാണെന്ന് അദ്ദേഹം പറഞ്ഞു.
വിദ്യാഭ്യാസം, സാമ്പത്തികം, അക്കാദമിക്, ഗവേഷണം, വികസനം, മാദ്ധ്യമം, രാഷ്ട്രീയം എന്നീ മേഖലകളിൽ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച 61 രാജ്യങ്ങളിൽ നിന്നുള്ള 2200-ലധികം പ്രതിനിധികൾ ഹിന്ദു കോൺഗ്രസിനെത്തിയിരുന്നു.
Discussion about this post