മുംബൈ; മകൾ ശ്വേത നന്ദയ്ക്ക് കോടികൾ വിലമതിക്കുന്ന ബംഗ്ലാവ് സമ്മാനമായി നൽകി അമിതാഭ് ബച്ചൻ. മുംബൈയിലെ ജുഹുവിലുള്ള പ്രതീക്ഷ എന്ന പേരുള്ള ബംഗ്ലാവാണ് മകൾക്ക് സമ്മാനിച്ചത്. 50.63 കോടി രൂപയാണ് ബംഗ്ലാവിന്റെ വില. കഴിഞ്ഞ ഏതാനും വർഷങ്ങളായി അമിതാഭ് ബച്ചനും ഭാര്യയും ഈ ബംഗ്ലാവിലാണ് താമസം.
വിത്തൽനഗർ കോഓപ്പറേറ്റീവ് ഹൗസിംഗ് സൊസൈറ്റിയാണ് ബംഗ്ലാവ് നൽകിയ വിവരം പുറത്തുവിട്ടത്. 890.47 സ്‌ക്വയർ മീറ്റർ, 674 സ്‌ക്വയർ മീറ്റർ എന്നിങ്ങനെ രണ്ട് പ്‌ളോട്ടുകളിലായാണ് ബംഗ്ലാവ് സ്ഥിതി ചെയ്യുന്നത്. ഈ മാസം എട്ടിനാണ് ബംഗ്ലാവ് മകളുടെ പേരിലേക്ക് രജിസ്റ്റർ ചെയ്യാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചത്. കഴിഞ്ഞ ദിവസം സ്റ്റാമ്പ് ഡ്യൂട്ടിയായി 50.65 ലക്ഷം രൂപ നൽകി രജിസ്‌ട്രേഷൻ ഈ അടുത്ത് പൂർത്തിയാക്കുകയായിരുന്നു.
ആകെ മൂന്ന് ബംഗ്ലാവുകളാണ് അമിതാഭ് ബച്ചന് ഉള്ളത്. ജൽസയിലും, ജനകിലും ഓരോ ബംഗ്ലാവുകൾ കൂടി അദ്ദേഹത്തിനുണ്ട്. നടി ഐശ്വര്യറായുടെയും അഭിഷേക് ബച്ചന്റെയും വിവാഹ ചടങ്ങുകൾ നടന്നത് ജൽസയിലും ജുഹുവിലും ഉള്ള ബംഗ്ലാവുകളിൽ ആയിരുന്നു. ജനക് അമിതബാഭ് ബച്ചന്റെ ഓഫീസ് ആയിട്ടാണ് പ്രവർത്തിക്കുന്നത്.
Discussion about this post