കോട്ടയം: ഓടിക്കൊണ്ടിരുന്ന ബസിൽ യുവതിയ്ക്ക് നേരെ പീഡന ശ്രമം. സംഭവത്തിൽ പോലീസുകാരനെ അറസ്റ്റ് ചെയ്തു. സിവിൽ പോലീസ് ഓഫീസർ അജാസ് മോനാണ് അറസ്റ്റിലായത്.
ബസിൽവച്ച് കടന്ന് പിടിച്ചുവെന്നാണ് യുവതിയുടെ പരാതി. ഇതിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. സംഭവത്തിൽ യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. അജാസ് മോനെതിരെ വകുപ്പുതല നടപടിയ്ക്കും സാദ്ധ്യതയുണ്ട്.












