പരസ്പരം ഉള്ള സ്‌നേഹവും ബഹുമാനവുമാണ് ബന്ധങ്ങളെ സുദൃഢമാക്കുന്നത്. പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങൾ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകുന്നവരാണെങ്കിൽ ബന്ധങ്ങൾ സുന്ദരമാകും. ദാമ്പത്യം സുഖകരമാകണമെങ്കിൽ സ്‌നേഹം പ്രകടിപ്പിക്കാൻ മറക്കരുതെന്നാണ് അനുഭവസ്ഥർ പറയുന്നത്. സ്ത്രീകൾ സ്‌നേഹം പ്രകടമായി തന്നെ അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവരാണ്. സർപ്രൈസുകളും കുഞ്ഞുകുഞ്ഞുസമ്മാന പൊതികളും അവരെ സന്തോഷവാൻമാരാക്കുന്നു. ജന്മദിനങ്ങളും ആനിവേഴ്‌സറികളും ആഘോഷിക്കാൻ അവർ ഇഷ്ടപ്പെടുന്നു. ഇവിടെയാണ് പുരുഷന്മാർക്ക് പണി പാലും വെള്ളത്തിൽ തന്നെ കിട്ടുന്നത്. പലപ്പോഴും തിരക്കുകളോ മറ്റ് കാരണങ്ങൾ കൊണ്ടോ ഭാര്യയുടെ അല്ലെങ്കിൽ കാമുകിയുടെ പിറന്നാളും ആനിവേഴ്‌സറികളും മറന്ന് പോകുന്നു. ഇത് വലിയ വഴക്കിലാണ് കലാശിക്കുന്നത്. പിന്നെ സ്‌നേഹത്തോടെ ആശ്വസിപ്പിച്ചാണ് പലരും രംഗം ശാന്തമാക്കുന്നത്.
എന്നാൽ ഇത് നമ്മുടെ നാട്ടിലായത് കൊണ്ട് ഭർത്താക്കന്മാർ രക്ഷപ്പെട്ടു.ഭാര്യയുടെ ജന്മദിനം മറക്കുന്നത് കുറ്റകരമായി കണക്കാക്കുന്ന ഒരു രാജ്യമുണ്ട്. അഞ്ച് വർഷം വരെ തടവുശിക്ഷ ലഭിക്കുമെന്നതാണ് ഇവിടത്തെ നിയമം. ലോകത്തിലെ തന്നെ ഏറ്റവും മനോഹരമായ ദ്വീപ് രാഷ്ട്രമായ സമോവയിലാണ് ഈ വിചിത്രമായ നിയമമുള്ളത്. ആദ്യത്തെ തവണ ഭാര്യയുടെ ജന്മദിനം മറന്നാൽ അയാൾക്ക് മുന്നറിയിപ്പ് നൽകും. രണ്ടാം തവണയും ‘തെറ്റ്’ ആവർത്തിച്ചാൽ അത് ക്ഷമിക്കില്ല. ഭർത്താവിന് പിഴയോ ജയിൽ ശിക്ഷയോ ലഭിക്കും
പോലീസ് തലത്തിൽ ഇതിനായി പ്രത്യേക സംഘം പ്രവർത്തിക്കുന്നുണ്ട്. ഇത്തരം പരാതികൾ ലഭിച്ചാൽ ഉടൻ നടപടി സ്വീകരിക്കുന്നതും ഈ സംഘമാണ്. ഭാര്യമാരെ അവരുടെ അവകാശങ്ങളെയും നിയമങ്ങളെയും കുറിച്ച് ബോധവൽക്കരിക്കാൻ ബോധവൽക്കരണ ക്യാമ്പുകളും ഇവിടെ ഉണ്ടത്രേ. എന്നാൽ ഇത് വെറും കെട്ടുകഥയാണെന്ന് വാദിക്കുന്നവരും ഉണ്ട്.
Discussion about this post