ന്യൂഡൽഹി; രാജ്യത്ത് നാല് സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ്. ഭീകരാക്രമണം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന പാകിസ്താൻ പിന്തുണയുള്ള ഭീകര സംഘടനയുമായി ബന്ധപ്പെട്ടാണ് കേരളത്തിൽ അടക്കം റെയ്ഡ് നട. സംസ്ഥാനത്ത് കോഴിക്കോട് ജില്ലയിലാണ് പരിശോധന നടന്നത്. കേരളം. ഗുജറാത്ത്, ഉത്തർപ്രദേശ്, മധ്യപ്രദേശ്, എന്നിവിടങ്ങളിലാണ് റെയ്ഡ് നടക്കുന്നതെന്ന് റിപ്പോർട്ട്.
പാക് ഭീകര സംഘടനകളുമായി ബന്ധമുള്ള ഗസ് വ ഇ ഹിന്ദ് സംഘടനയുമായി ബന്ധമുള്ളവരെ കേന്ദ്രീകരിച്ചാണ് പരിശോധന നടന്നതെന്ന് എൻഐഎ അറിയിച്ചു. അതേസമയം മൊബൈൽ ഫോൺ സിം കാർഡും നിരവധി രേഖകളും എൻഐഎ പിടിച്ചെടുത്തു. 2022ൽ പട്നയിൽ രജിസ്റ്റർ ചെയ്ത കേസിന് ആസ്പദമായാണ് റെയ്ഡെന്ന് എൻഐഎ വ്യക്തമാക്കുന്നു.
Discussion about this post