ഭുവനേശ്വർ: ഭുവനേശ്വറിൽ വന്ദേ ഭാരതിന് നേരെയുണ്ടായ കല്ലേറിൽ ട്രെയിനിന്റെ ജനൽ പാളികൾ തകർന്നു. റൂർക്കേല-ഭുവനേശ്വർ റൂട്ടിലോടുന്ന വന്ദേ ഭാരത് എക്‌സ്പ്രസ് (20835) ട്രെയിനിന്റെ എക്‌സിക്യൂട്ടീവ് ക്ലാസ് കോച്ചിന്റെ ജനൽ പാളികളാണ് തകർന്നത്. മേറമണ്ഡലിക്കും ബുധപാങ്കിനും ഇടയിൽ വച്ചാണ് കല്ലേറുണ്ടായത്.
ഡ്യൂട്ടിയിലുള്ള ആർപിഎഫ് എസ്കോർട്ടിംഗ് സ്റ്റാഫാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ആർപിഎഫിനും റെയിൽവേ പോലീസിനും ഈസ്റ്റ് കോസ്റ്റ് റെയിൽവേ സോണിന്റെ സുരക്ഷാ വിഭാഗം വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കട്ടക്കിൽ നിന്നുള്ള ആർപിഎഫിന്റെ അസിസ്റ്റന്റ് സെക്യൂരിറ്റി കമ്മീഷണർ സംഭവസ്ഥലത്തെത്തി.
ലോക്കൽ പോലീസിനെയും വിവരം അറിയിച്ചിട്ടുണ്ട്. സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ആരംഭിച്ചതായി റെയിൽ വേ പ്രസ്താവനയിൽ അറിയിച്ചു. ഇതാദ്യമായല്ല വന്ദേഭാരതിന് നേരെ അക്രമ സംഭവങ്ങൾ നടക്കുന്നത്.
Discussion about this post