ന്യൂഡല്‍ഹി: രാജ്യത്തെ ജനങ്ങള്‍ക്ക് കാര്‍ത്തിക പൂര്‍ണിമയുടെയും ദേവ് ദീപാവലിയുടെയും ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഭക്തിയുടെയും ആരാധനയുടെയും ഇന്ത്യന്‍ പാരമ്പര്യത്തില്‍ പ്രകാശപൂരിതമായ കാര്‍ത്തിക് പൂര്‍ണിമയുടെയും ദേവ് ദീപാവലിയുടെയും ഉത്സവ ആശംസകള്‍. ഈ ശുഭകരമായ സന്ദര്‍ഭം രാജ്യത്തുടനീളമുള്ള എന്റെ കുടുംബാംഗങ്ങളുടെ ജീവിതത്തില്‍ പുതിയ വെളിച്ചവും ഉത്സാഹവും കൊണ്ടുവരട്ടെ,’ സമൂഹമാദ്ധ്യമമായ എക്‌സിലൂടെ അദ്ദേഹം ആശംസ അറിയിച്ചു.
പ്രധാനമന്ത്രിയുടെ മണ്ഡലമായ വാരണാസിയിലടക്കം ദേവ് ദീപാവലിക്ക് വലിയ ആഘോഷമാണ് നടക്കുന്നത്. 12 ലക്ഷം ദീപം തെളിയിച്ചാണ് വാരണാസില്‍ ഗംഗാ തീരത്ത് ദേവ് ദീപാവലിയെ ഇക്കുറി വരവേല്‍ക്കുക. ദീപാവലിക്ക് പതിനഞ്ച് ദിവസങ്ങള്‍ക്ക് ശേഷം കാര്‍ത്തികയിലെ പൂര്‍ണചന്ദ്രന്‍ ആണ് കാര്‍ത്തിക പൗര്‍ണമിയായി ആഘോഷിക്കുന്നത്
ഈ ദിവസം ഗംഗയില്‍ കുളിക്കാന്‍ ദേവന്മാര്‍ ഭൂമിയിലേക്ക് ഇറങ്ങിവരുമെന്ന് വിശ്വസിക്കപ്പെടുന്നു. പഞ്ചഗംഗ ഘട്ടിലാണ് ദേവ് ദീപാവലി ദിനത്തില്‍ ദീപം തെളിയിക്കുന്ന ആചാരം ആദ്യമായി ആരംഭിച്ചത്.
വാരണാസിയിലെ വീടുകളിലും വലിയ ആഘോഷത്തോടെയാണ് ദേവ് ദീപാവലിയെ വരവേല്‍ക്കുന്നത്. വീടുകളില്‍ ചെരാതുകളില്‍ ദീപം തെളിച്ചും വര്‍ണക്കാഴ്ചകള്‍ ഒരുക്കിയും മധുരം പങ്കുവെച്ചും ഈ ദിവസം പ്രത്യേകതയുളളതാക്കി മാറ്റുന്നു.
Discussion about this post