കൊല്ലം : കൊല്ലം ഓയൂരിൽ ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി. കാറിലെത്തിയ നലംഗ സംഘം ആണ് കൃത്യം നടത്തിയത്. ഓയൂർ സ്വദേശി റെജി ജോണിന്റെ മകൾ അഭിഗേൽ സാറയെ ആണ് തട്ടിക്കൊണ്ടു പോയത്.
സഹോദരനൊപ്പം നടന്നു പോവുകയായിരുന്നു ഈ പെൺകുട്ടി. ഓട്ട് മല ഭാഗത്ത് വച്ച് വെള്ള കാറിൽ എത്തിയ ഒരു സ്ത്രീ ഉൾപ്പെടെയുള്ള നാലുപേർ ചേർന്നാണ് കുട്ടിയെ തട്ടിക്കൊണ്ടു പോയത്. സഹോദരനെ തള്ളി താഴെയിട്ട ശേഷമാണ് പെൺകുട്ടിയെ കാറിൽ കടത്തിക്കൊണ്ടുപോയത്.
പൂയപ്പള്ളി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയ കാറിന്റെ സിസിടിവി ദൃശ്യങ്ങൾ പോലീസ് പുറത്തുവിട്ടിട്ടുണ്ട്. ഈ കാറിനെ കുറിച്ചോ കുട്ടിയെ കുറിച്ചോ ഏതെങ്കിലും തരത്തിലുള്ള വിവരം ലഭിക്കുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് പോലീസ് ആവശ്യപ്പെട്ടു.
Discussion about this post